More
    HomeFashionശൈത്യകാലത്തെ വരവേൽക്കാൻ നഗരമൊരുങ്ങി; മുംബൈയിലെ പാതയോരങ്ങളിൽ കമ്പിളി വസ്ത്രങ്ങളെത്തി

    ശൈത്യകാലത്തെ വരവേൽക്കാൻ നഗരമൊരുങ്ങി; മുംബൈയിലെ പാതയോരങ്ങളിൽ കമ്പിളി വസ്ത്രങ്ങളെത്തി

    Published on

    മുംബൈയിലുടനീളമുള്ള കാലാവസ്ഥ തെളിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ, കുറച്ച് ആഴ്ചകൾക്ക് മുമ്പുള്ള ഈർപ്പവും ചൂടും നിറഞ്ഞ കാലാവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ, സാമാന്യം തണുത്ത താപനില അന്തരീക്ഷത്തെ കൂടുതൽ സുഖകരമാക്കുന്നു. ശൈത്യകാലത്തെ വരവേൽക്കാൻ നഗരമൊരുങ്ങി

    മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും ദേശാടനപക്ഷികളെ പോലെയെത്തുന്ന വഴിയോരക്കച്ചവടക്കാരാണ് കമ്പിളി വസ്ത്രങ്ങൾ വിൽക്കുന്ന ടിബറ്റൻ അഭയാർത്ഥികൾ. തണുപ്പ് കാലമായാൽ ഇവർ കൂട്ടത്തോടെയെത്തും. കമ്പളി വസ്ത്രങ്ങളുടെ വൈവിധ്യങ്ങളുമായി സീസണൽ സ്ട്രീറ്റ് ബിസിനസിന് തണുപ്പ് മാസങ്ങൾ മികച്ചതാണ്.

    നവംബർ മുതൽ ജനുവരി വരെ പരേൽ, സിഎസ്എംടി, ഗ്രാന്റ് റോഡ്, ചെമ്പൂർ, ഡോംബിവ്‌ലി എന്നിവിടങ്ങളിലെ നടപ്പാതകളിൽ കമ്പിളി വസ്ത്രങ്ങൾ വിൽക്കുന്നത് പതിവ് കാഴ്ചകൾന. ഇന്ത്യയിലെ ഒരു ലക്ഷത്തോളം വരുന്ന ടിബറ്റൻ അഭയാർത്ഥികളിൽ, സർക്കാരിന്റെ പ്രത്യേക അനുമതിയോടെ, ഏകദേശം ഇരുനൂറോളം പേർ കമ്പിളി വസ്ത്രങ്ങളുടെ വലിയ ശേഖരങ്ങളുമായി മുംബൈയിലെത്താറുണ്ട്.

    സാധാരക്കാർക്ക് താങ്ങാനാവുന്ന വിലയിലും ചെറിയ ലാഭം കരുതി വച്ചാണ് വലിയ ഒച്ചപ്പാടുകളിലാതെ ഇവരുടെയെല്ലാം വഴിയോരക്കച്ചവടം. വാങ്ങാൻ സ്ത്രീകളും കുട്ടികളും അടക്കം ധാരാളം പേരുണ്ട്. കട്ടിയുള്ള പുൾഓവറുകൾ, രോമമുള്ള ഹൂഡികൾ, മങ്കി ക്യാപ്പുകൾ അല്ലെങ്കിൽ ഗ്ലൗസുകൾ തുടങ്ങി 800 രൂപയിൽ താഴെയാണ് വിലകൾ. ലൈറ്റ് ജാക്കറ്റിനേക്കാൾ ഭാരമേറിയ ഒന്നും ആവശ്യമില്ലാത്ത ഒരു നഗരത്തിൽ വിൽപ്പനയുടെ വേഗത അതിശയിപ്പിക്കുന്നതാണ്.

    “മുംബൈയിൽ ശൈത്യകാലമില്ലെന്നാണ് സംസാരമെങ്കിലും ഞങ്ങൾക്ക് നല്ല കച്ചവടമുണ്ട്.” കഴിഞ്ഞ എട്ട് വർഷമായി പരേലിൽ സാധനങ്ങൾ വിൽക്കുന്ന 46 കാരനായ ലോബ്സാങ് ചോഡോൺ പറയുന്നു. “ ഇവിടെ വിപണിയിൽ കുട്ടികൾ വരെ ഞങ്ങളുമായി വിലപേശി സാധനങ്ങൾ വാങ്ങിക്കൊണ്ട് പോകുന്നു. സ്വെറ്ററുകൾക്കാണ് കൂടുതൽ ഡിമാൻഡ്”.

    1959 മുതൽ ടിബറ്റുകാർ ഇന്ത്യയിൽ താമസിക്കുന്നു. ചൈനീസ് സൈന്യം തലസ്ഥാനമായ ലാസയിൽ അതിക്രമിച്ചു കയറിയപ്പോൾ ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തതിനെത്തുടർന്ന് അവരിൽ 80,000 പേർ അദ്ദേഹത്തെ പിന്തുടർന്നു. തന്റെ സമുദായത്തിൽ നിന്നുള്ളവർ കൈകൊണ്ട് നെയ്തെടുത്ത കാർഡിഗൻസ് വിറ്റത് ചോഡോൺ ഓർക്കുന്നു. ഇന്ന് അവ യന്ത്രനിർമ്മിതമാണ്.

    ജനുവരി അവസാനത്തോടെയാണ് മുംബൈയിലെ കച്ചവടം നിർത്തുന്നത്. പിന്നെ കർണാടകയിലെ ഹുബ്ലിക്ക് സമീപമുള്ള നെൽപ്പാടത്തേക്ക് മടങ്ങും. ലോബ്സാങ് ചോഡോൺ പറയുന്നു

    Latest articles

    ഡോ. അനുപമ ജനാർദ്ദനന് തമിഴ്‌നാട് സ്റ്റേറ്റ് ഒഫ്താൽമിക് അസോസിയേഷന്റെ മൂന്ന് പുരസ്കാരങ്ങൾ

    തമിഴ്‌നാട് ഒഫ്താൽമിക് അസോസിയേഷന്റെ (TNOA) മൂന്ന് പ്രശസ്തമായ സംസ്ഥാനതല പുരസ്കാരങ്ങൾക്ക് തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിലെ കൺസൾട്ടന്റും, കണ്ണൂർ...

    എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്

    മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക...

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...
    spot_img

    More like this