More
    HomeNewsദേശീയ യുവജന ദിനാഘോഷം: ബോംബെ കേരളീയ സമാജം യുവാക്കൾക്ക് പ്രചോദനവേദിയായി

    ദേശീയ യുവജന ദിനാഘോഷം: ബോംബെ കേരളീയ സമാജം യുവാക്കൾക്ക് പ്രചോദനവേദിയായി

    Published on

    മുംബൈ:
    ബോംബെ കേരളീയ സമാജം, സ്വാമി വിവേകാനന്ദന്റെ ജയന്തിയോടനുബന്ധിച്ച് ജനുവരി 11-ന് ദേശീയ യുവജന ദിനം ആഘോഷിച്ചു. കേരളഭവനിലെ നവതി മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സാംസ്കാരിക സമ്മേളനവും സംഗീത വേദിയും അരങ്ങേറി. യുവാക്കളെ കേന്ദ്രബിന്ദുവാക്കി ഒരുക്കിയ ഈ ആഘോഷം പ്രചോദനവും സന്ദേശവും ഒരു പോലെ നൽകുന്ന വേദിയായി മാറി.

    ഭദ്രദീപ പ്രോജ്വലനത്തോടെ ആരംഭിച്ച ചടങ്ങിൽ, മുംബൈയിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ. സുനിൽ കുട്ടി മുഖ്യാതിഥിയായി. സമാജം വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ കെ. ദേവദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, ജോയിന്റ് സെക്രട്ടറി ടി.എ. ശശി നന്ദി രേഖപ്പെടുത്തി.

    സമാജം നടപ്പിലാക്കി വരുന്ന വിവിധ സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ച് സെക്രട്ടറി വിശദീകരിച്ചു. ട്രഷറർ എം.വി. രവി, യൂത്ത് വിംഗ് കൺവീനർ അൽബൻകുമാർ, പ്രേമരാജൻ നമ്പ്യാർ എന്നിവർ വേദി പങ്കിട്ടു.

    പരിപാടിയുടെ ഭാഗമായി, ‘സംശുദ്ധ ഭക്ഷണവും സമ്പൂർണ്ണ ആരോഗ്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി യുവാക്കൾക്കായി നടത്തിയ ലേഖന മത്സരത്തിലെ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
    ഒന്നാം സ്ഥാനം നേടിയ മാളവിക അഴകേശൻ, രണ്ടാം സ്ഥാനം നേടിയ ജിഷ്ണു എസ്. പണിക്കർ എന്നിവർക്ക് ക്യാഷ് അവാർഡും ഫലകവും നൽകി. പ്രോത്സാഹന സമ്മാനാർഹരായ സ്വാതി ശിവദാസൻ, രേഷ്മാ സുരേഷ്, ഹൃദ്യാ ഗോകുൽദാസ്, സിദ്ധിജാ നായർ എന്നിവർക്ക് ഫലകങ്ങളും വിതരണം ചെയ്തു.

    യുവാക്കളുടെ ഭക്ഷണക്രമം, ആരോഗ്യപരിപാലനം, വ്യായാമം എന്നീ വിഷയങ്ങളെ ആധാരമാക്കി ഡോ. സുനിൽ കുട്ടി നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധ നേടി. തുടർന്ന് സദസ്സിലെ യുവാക്കളുടെ സംശയങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടികൾ നൽകുകയും ചെയ്തു.

    പതിനഞ്ചോളം ഗായിക–ഗായകർ അവതരിപ്പിച്ച സംഗീത വേദി ആഘോഷങ്ങൾക്ക് വർണാഭമായ സമാപനം കുറിച്ചു. യുവാക്കളുടെ ആരോഗ്യം, ചിന്ത, ജീവിത ശൈലി എന്നിവയെ കേന്ദ്രകരിച്ചുള്ള ഈ ദേശീയ യുവജന ദിനാഘോഷം, ബോംബെ കേരളീയ സമാജത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമായി മാറി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    കേരള വികസന ചർച്ചക്ക് മുംബൈയിൽ വേദി; മുംബൈ മലയാളികളുടെ കാഴ്ചപ്പാട് ശ്രദ്ധേയമായി

    മലയാള ഭാഷാ പ്രചാരണ സംഘം മീരാ ഭയന്ദർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കേരള സംസ്ഥാന വികസനം - മുംബൈ...

    നിരന്തര പീഡനം, അദൃശ്യ സമ്മർദം; മുംബൈയിൽ മലയാളി യുവാവിന്റെ മരണത്തിൽ ഉയരുന്നത് ആപ്പ് വായ്പാ ഭീഷണി

    മുംബൈയിൽ ദിവയിൽ താമസിക്കുന്ന മലയാളി യുവാവാണ് നിരന്തര പീഡനത്തിനൊടുവിൽ മാനസിക സമ്മർദ്ദത്തിൽ ജീവനൊടുക്കിയത്. 35 വയസ്സായിരുന്നു. ഇന്ന് രാവിലെ 8.30...

    18-ാമത് രാഗലയ സംഗീത മത്സരം ഏപ്രിൽ 5-ന് മുംബൈയിൽ.

    18-ാമത് രാഗലയ സംഗീത മത്സരം 2026 ഏപ്രിൽ 5-ാം തീയതി ഞായറാഴ്ച രാവിലെ 9.00 മുതൽ മുംബൈയിലെ മരോൾ...

    നാസിക്കിൽ ആദ്യമായി മെഗാ തിരുവാതിര; മലയാളി ഐക്യത്തിന്റെ സാംസ്കാരിക മഹോത്സവമായി ആതിരോത്സവം 2026

    മഹാരാഷ്ട്രയിലെ നാസിക്കിൽ സംഘടിപ്പിച്ച ആതിരോത്സവം മെഗാ തിരുവാതിര 2026 കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെ ആവേശപൂർവ്വം ആഘോഷിച്ച ശ്രദ്ധേയമായ...
    spot_img

    More like this