More
    HomeNewsമാർത്തോമ്മാ മുംബൈ ഭദ്രാസനത്തിന്റെ പദ്ധതികൾക്ക് ഫെബ്രുവരി 23ന് മാർത്തോമ്മാ മെത്രാപ്പോലീത്ത ശിലാസ്ഥാപനം നടത്തും

    മാർത്തോമ്മാ മുംബൈ ഭദ്രാസനത്തിന്റെ പദ്ധതികൾക്ക് ഫെബ്രുവരി 23ന് മാർത്തോമ്മാ മെത്രാപ്പോലീത്ത ശിലാസ്ഥാപനം നടത്തും

    Published on

    മുംബൈ: മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ 20-മത് കൺവൻഷൻറെ സമാപന സമ്മേളനത്തിൽ ഭദ്രാസനാധിപൻ റൈറ്റ്. റവ. പിഡി ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ പ്രഖ്യാപിച്ച രണ്ട് സ്വപ്ന പദ്ധതികൾക്ക് ഫെബ്രുവരി 23 തിങ്കളാഴ്ച തുടക്കം കുറിക്കും. ഫെബ്രുവരി 23ന് രാവിലെ 10.30ന് പൻവേലിൽ മുംബൈ ഭദ്രാസനത്തിന്റെ സ്ഥലത്ത് മുംബൈ TATA HOSPITAL-ന്റെ സഹായത്തോടുകൂടി നിർമ്മിക്കുന്ന ഹോസ്പീസ് സെന്ററിന്റെ ശിലാസ്ഥാപന കർമ്മം മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്ത, ഭദ്രാസനാധിപൻ റൈറ്റ്. റവ. പിഡി ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ, Tata Memorial Centre ACTREC ഡയറക്ടർ ഡോ. പങ്കജ് ചതുർവേദി, ഭദ്രാസന സെക്രട്ടറി വെരി റവ. തോമസ് കെ. ജേക്കബ്, ഭദ്രാസന ട്രസ്റ്റീ വി. പി. സൈമൺ എന്നിവരുടെ സാന്നിധ്യത്തിൽ നിർവ്വഹിക്കും.

    ക്യാൻസർ പോലെയുള്ള രോഗങ്ങൾ ബാധിച്ച്, ഇനി ചികിത്സ ഒന്നുമില്ല എന്ന സാഹചര്യത്തിൽ കഴിയുന്ന നിരാലംബരായ ആളുകളുടെ സ്ഥിതി വളരെ സങ്കടകരവും ദുഷ്കരവും ആണ്. ഇങ്ങനെയുള്ള ആളുകൾക്ക് കാരുണ്യ സ്പർശമായി, പ്രത്യാശയുടെയും ആശ്വാസത്തിന്റെയും സാന്നിധ്യമായിരിക്കുക എന്ന ലക്ഷ്യത്തോടു കൂടെയാണ് മുംബൈ ഭദ്രാസനം ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

    തുടർന്ന് വൈകിട്ട് 3.30ന് ലോണാവാലയിലുള്ള മാർത്തോമ്മാ ക്യാമ്പ് സെന്ററിന്റെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മവും മെത്രപ്പോലീത്ത നിർവ്വഹിക്കും. തദ്ദവസരത്തിൽ ഭദ്രാസനാധിപൻ റൈറ്റ്. റവ. പിഡി ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ, ഭദ്രാസന സെക്രട്ടറി വെരി റവ. തോമസ് കെ. ജേക്കബ്, ഭദ്രാസന ട്രസ്റ്റീ വി. പി. സൈമൺ, സഭ-ഭദ്രാസന കൗൺസിൽ അംഗങ്ങൾ, പട്ടക്കാർ വിശ്വാസ സമൂഹം എന്നിവർ പങ്കെടുക്കും.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...

    ആദർശ വിദ്യാലയ പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിഷു ആഘോഷം സംഘടിപ്പിച്ചു

    മുംബൈ: ആദർശ വിദ്യാലയത്തിന്റെ 1977 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ വിഷു ആഘോഷം സൗഹൃദവും ഓർമ്മകളും നിറഞ്ഞ സന്തോഷകരമായ അന്തരീക്ഷത്തിൽ...

    മലയാളം മിഷൻ മുംബൈ ചാപ്റ്റർ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ പൊതുയോഗം ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 9.30 മുതൽ ചെമ്പൂരിലെ ആദർശ...
    spot_img

    More like this