More
    Homeഓർമ്മകളുടെ മധുരവുമായി ഗ്രാമ ചന്തയൊരുക്കാൻ സീവുഡ്സ് മലയാളി സമാജം

    ഓർമ്മകളുടെ മധുരവുമായി ഗ്രാമ ചന്തയൊരുക്കാൻ സീവുഡ്സ് മലയാളി സമാജം

    Published on

    നൂതനമായ പരിപാടികൾ ആവിഷ്‌ക്കരിക്കുന്നതിൽ ശ്രദ്ധേയമായ സീവുഡ്‌സ് മലയാളി സമാജം അതിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തിനോടനുബന്ധിച്ച് ഗൃഹാതുരത്വത്തിൻ്റെ മധുരം വിളമ്പി അതിവിപുലമായ ഗ്രാമ ചന്തയുമായെത്തുന്നു.

    ജൂൺ ആറിന് വെകിട്ട് നാലരയോടെ സീവുഡ്‌സ് സെക്ടർ 48 ലെ ഗണേശ് മൈതാനത്തിൽ ഗ്രാമ ചന്ത നിരവധി കേരളീയ ദൃശ്യാനുഭവ ചാരുതകൾ പകർന്ന് സജീവമാകും.

    കേരളത്തിന്റെ ഗതകാല ഗ്രാമീണ വിപണിയുടെ ഓർമ്മകൾ വീണ്ടും ജീവിപ്പിക്കുന്ന ഗ്രാമചന്ത 2026-ലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.

    എഴുപതുകളേയും എൺപതുകളേയും അനുസ്‌മരിപ്പിക്കുന്ന ചായക്കടയും പായസക്കടയും തുടങ്ങി കഞ്ഞിയും കപ്പയും പാനീയങ്ങളും മീനും ചമയങ്ങളും വിൽക്കുന്ന കടകളിലേക്ക് നിരവധി മലയാളികളും അന്യഭാഷാ കുതുകികളും എത്തും.

    ഗ്രാമ ചന്തയുടെ ഒത്ത മധ്യത്തിൽ അരങ്ങേറുന്ന കളരിപ്പയറ്റ് ഇത്തവണ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റും. ഇരു ദേശങ്ങളിലെ തർക്കം തീർക്കാൻ രണ്ടു ദേശത്തെ ചേകവർ വാശിയേറിയ കളരിപ്പയറ്റു നടത്തുന്ന മട്ടിലാണ് ഈ കായികാഭ്യാസം അരങ്ങേറുക. ഒമ്പതരയ്ക്കവസാനിക്കുന്ന ഗ്രാമ ചന്തയിൽ നാല് അങ്കങ്ങളുണ്ടാവും.

    കൂടാതെ പഞ്ചഗുസ്‌തിയും ഗ്രാമ ചന്തയെ സവിശേഷമാക്കും.

    ഗ്രാമ ചന്തയിൽ കുളിക്കടവും ഊഞ്ഞാലും ഗ്രന്ഥാലയവും നാടൻ കാഴ്ച്ചകളും ആഘോഷങ്ങളാക്കും.

    പഴയ ഗാനങ്ങൾ അണിനിരക്കുന്ന ഗാനമേളയും എൺപതുകളെ ഓർമ്മിപ്പിക്കുന്ന ഭാഗ്യക്കുറിയും ഗ്രാമ ചന്തക്ക് മാറ്റ് കൂട്ടും.

    മൈതാനത്ത് ചെറിയ ടിക്കറ്റ് നിരക്കിൽ നാടകവും അരങ്ങേറും.

    ഭൂതകാല കുളിരും നവീന ലോകത്തിൻ്റെ അഭിലാഷങ്ങളും ഇഴചേരുന്ന മട്ടിലാണ് മഹാനഗരത്തിൽ നിരവധി വേറിട്ട പരിപാടികൾ ഒരുക്കിയ സീവുഡ്സ് മലയാളി സമാജം ഗ്രാമ ചന്തയൊരുക്കുന്നത്.

    ഇരുപത്തിയഞ്ച് വർഷത്തിൻ്റെ നിറവിൽ നിൽക്കുന്ന സീവുഡ്‌സ് മലയാളി സമാജത്തിൻ്റെ നിരവധി സിൽവർ ജൂബിലിയാഘോഷങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഇനമാണ് ഗ്രാമ ചന്ത.

    പ്ലാസ്‌റ്റിക് വിമുക്തമായ ഗ്രാമ ചന്തയൊരുക്കാനാണ് ഈ വേസ്റ്റ് സമാഹരണം വഴി സമാജങ്ങൾക്ക് മാതൃകയായ സീവുഡ്സ് മലയളി സമാജം ശ്രമിക്കുന്നത്.

    ഭക്ഷ്യമേളയും ഗ്രാമ വിപണിയും അങ്കത്തട്ടും ഗുസ്‌തിയും ഗാനമേളയും നാടകവും കുളിക്കടവും ഭാഗ്യക്കുറികളും ഒരുമിച്ച് വരുന്ന ഗ്രാമ ചന്ത പുതിയ തലമുറക്ക് കേരളത്തിൻ്റെ വിപണിയുടെ നാൾവഴികൾ പരിചയപ്പെടുത്തുകയും മുതിർന്നവർക്ക്
    ഓർമ്മകളുടെ വസന്തം സൃഷ്‌ടിക്കുവാനും കഴിയുമെന്ന് സംഘാടകർ അറിയിച്ചു.

    സമാജം പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കാനായി മേൽത്തരം തുണി സഞ്ചികൾ ലഭ്യമാക്കുമെന്നും സമാജം സംഘാടകർ പറഞ്ഞു.

    വിവരങ്ങൾക്ക് :

    📞 Contact:
    Shashi Nair – 9967063280
    PGR Nair – 9004470324

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്ത് പ്രവാസി പ്രാതിനിധ്യം അനിവാര്യം; ആവശ്യം ശക്തമാക്കി ഗ്ലോബൽ മലയാളി ഫോറം

    തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ശക്തികളിലൊന്നായ പ്രവാസി സമൂഹത്തിന് ഭരണതലത്തിൽ കൂടുതൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു....

    മുംബൈയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ; ആയിരങ്ങളുടെ ജീവിതം അനശ്ചിതത്വത്തിൽ

    മുംബൈയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ നീക്കങ്ങളിലൊന്ന് ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കി. നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന നാല് ദിവസത്തെ...

    മലാഡ്–ഗോരേഗാവ് ശാഖയിൽ ഗുരുദേവ പ്രതിഷ്ഠയുടെ ഒന്നാം വാർഷികം ആഘോഷിച്ചു

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) മുംബൈ–താനെ യൂണിയനു കീഴിലുള്ള ശാഖായോഗം നമ്പർ 3895 മലാഡ്–ഗോരേഗാവ് ശാഖയിൽ...

    ശ്രീനാരായണ ഗുരു ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷം; ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉദ്ഘാടനം ചെയ്തു

    ചെമ്പൂർ: ശ്രീനാരായണ ഗുരു ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച്...
    spot_img

    More like this