മുംബൈ: ഓണാഘോഷങ്ങളുടെ ഭാഗമായി മുംബൈയിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന ‘പൂക്കള മത്സരം 2026’ സംഘടിപ്പിക്കാൻ കേരളീയ കൾച്ചറൽ സൊസൈറ്റി (കെ.സി.എസ്) പൻവേൽ-റായ്ഗഡ് തീരുമാനിച്ചു. വിവിധ മലയാളി സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകൾ, സ്ഥാപനങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, വ്യക്തികൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
ആഗസ്റ്റ് 25-ന് (ഉത്രാടം) ഉച്ചയ്ക്ക് 3.00 മണിക്ക് നടക്കുന്ന മത്സരത്തിന് രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.
കേരള സർക്കാർ നോർക്ക രജിസ്ട്രേഷനുള്ള സാമൂഹിക-സാംസ്കാരിക സംഘടനയായ കെ.സി.എസ് പൻവേൽ-റായ്ഗഡ്, ജാതി-മത ഭേദമന്യേ നിർധനരും നിരാലംബരുമായ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ആ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തവണയും ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ ₹500 രജിസ്ട്രേഷൻ ഫീസ് സഹിതം അപേക്ഷ 2026 ആഗസ്റ്റ് 15-നകം കെ.സി.എസ് പൻവേൽ ഓഫീസിൽ സമർപ്പിക്കണം.
ആകർഷകമായ സമ്മാനങ്ങൾ
- 🏆 ഒന്നാം സമ്മാനം: ₹25,000, മെമന്റോ, പ്രശസ്തിപത്രം
- 🥈 രണ്ടാം സമ്മാനം: ₹15,000, മെമന്റോ, പ്രശസ്തിപത്രം
- 🥉 മൂന്നാം സമ്മാനം: ₹10,000, മെമന്റോ, പ്രശസ്തിപത്രം
മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് ടീമുകൾക്കും പ്രോത്സാഹന സമ്മാനവും പ്രശസ്തിപത്രവും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
മലയാളികളുടെ ഓണാഘോഷങ്ങൾക്ക് കൂടുതൽ വർണാഭമായ മാറ്റുകൂട്ടുന്ന ഈ മത്സരത്തിൽ എല്ലാ സംഘടനകളും കുടുംബങ്ങളും സജീവമായി പങ്കെടുക്കണമെന്ന് ജനറൽ കൺവീനർ അനിൽ കുമാർ പിള്ള, പ്രസിഡന്റ് മനോജ് കുമാർ എം.എസ്, സെക്രട്ടറി മുരളി കെ. നായർ എന്നിവർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
📞 8879511868, 9967327424, 9819912971, 9324929113, 8897037047, 9833037270.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
