നെരൂൾ ശ്രീ അയ്യപ്പ സേവാസമിതിയുടെ 31 മത് പ്രതിഷ്‌ഠാ ദിനത്തിൽ മുംബൈയിൽ ആദ്യമായി കിരാത ശിവന് കളം വരച്ച് പാട്ടും വിശേഷൽ വഴിപാടായ 12008 നാളികേരം എറിഞ്ഞുടക്കൽ സമർപ്പണവും ഭക്തിനിർഭരമായ നിറഞ്ഞ സദസ്സിൽ കഴിഞ്ഞ ദിവസം അരങ്ങേറി.
വടക്കാഞ്ചേരി കല്ലാട്ട് കൃഷ്ണമണി കുറുപ്പിൻ്റെ കാർമ്മികത്വത്തിലാണ് വേട്ടക്കരൻ പാട്ടും, പന്തീരായിരം നാളികേര സമർപ്പണവും അതീവ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് പര്യവസാനിച്ചത്
ചടങ്ങിൽ മതാചാര പ്രകാരമുള്ള വിശേഷ പൂജകൾ കൂടാതെ 12,008 നാളികേരങ്ങൾ സമർപ്പിക്കുന്ന പ്രത്യേക വഴിപാടും നടന്നു. കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ മാത്രം കണ്ടുവരുന്ന ഈ ചടങ്ങ് ഇതാദ്യമായാണ് മുംബൈയിൽ അരങ്ങേറുന്നത്

ശൈവ പാരമ്പര്യത്തിൽ പ്രതീകാത്മക പ്രാധാന്യമുള്ള ഈ ചടങ്ങിൽ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. ചടങ്ങുകൾക്കായി ക്ഷേത്രം ഭാരവാഹികൾ പ്രത്യേകം ഒരുക്കങ്ങൾ നടത്തിയിരുന്നു.
നാളികേരം ഉടയ്ക്കുന്നത് ഭക്തന്റെ അഹങ്കാരവും അജ്ഞാനവും ദുഷ്‌വാസനകളും തകർത്ത് ശിവപാദങ്ങളിൽ സമർപ്പിക്കുന്ന ആത്മീയ പ്രതീകമായും ഭക്തർ കണക്കാക്കപ്പെടുന്നു.

രാവിലെ മുതൽ ആരംഭിച്ച പരിപാടികളിൽ ഗണപതി ഹോമം, രുദ്രാഭിഷേകം, പ്രത്യേക പൂജകൾ, ദീപാരാധന, പ്രസാദ വിതരണം എന്നിവയും നടന്നു. സുരക്ഷയും ക്രമീകരണങ്ങളും ഉറപ്പാക്കാൻ സന്നദ്ധ പ്രവർത്തകരും ക്ഷേത്ര ഭാരവാഹികളും നേതൃത്വം നൽകി.

നെരൂൾ അയ്യപ്പ സേവാ സമിതി സംഘടിപ്പിച്ചുവരുന്ന വിവിധ ആത്മീയ പരിപാടികൾക്ക് ഭാവിയിലും ഇതേ ആത്മാർത്ഥതയോടെയും ഭക്തിയോടെയും സഹകരണത്തോടെയും ഒപ്പമുണ്ടാകണമെന്ന് ചെയർമാൻ ഉണ്ണികൃഷ്ണൻ മേനോനും ജനറൽ സെക്രട്ടറി ശ്രീവത്സനും അറിയിച്ചു.
കേരളത്തിലെ ചില ശിവ ക്ഷേത്രങ്ങളിൽ വർഷങ്ങളായി തുടരുന്ന ആചാരമാണ് പന്തീരായിരത്തെട്ട് നാളികേര ഉടയ്ക്കൽ. ആദ്യമായി മുംബൈയിൽ ഇത് സംഘടിപ്പിച്ചതാണ് ചടങ്ങിന്റെ പ്രത്യേകത.
ഇത്തരത്തിലുള്ള പരിപാടികൾ ആത്മീയ ചടങ്ങുകൾക്കൊപ്പം സാംസ്കാരിക പാരമ്പര്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിശ്വാസികളെ ഒരുമിപ്പിക്കുന്നതിനും സഹായകമാകുന്നു.

മണിക്കൂറുകൾ നീണ്ട ചടങ്ങിൽ സ്ത്രീകൾ അടങ്ങുന്ന ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കേരളീയ വാസ്തുശില്പ വിധി പ്രകാരം നിർമ്മിച്ച മുംബൈയിലെ അപൂർവ ക്ഷേത്രങ്ങളിലൊന്നാണ് നെരൂൾ അയ്യപ്പ ക്ഷേത്രം. Watch highlights of the event, in Amchi Mumbai on Saturday, July 18th 2026 in Kairali News
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
