More
    HomeNewsഡോംബിവലിയിൽ മെഗാ പൂക്കള മത്സരം; വിജയികൾക്ക് ₹25,000 വരെ സമ്മാനം

    ഡോംബിവലിയിൽ മെഗാ പൂക്കള മത്സരം; വിജയികൾക്ക് ₹25,000 വരെ സമ്മാനം

    Published on

    ഡോംബിവലി: ഓണാഘോഷങ്ങളുടെ ഭാഗമായി ഡോംബിവലി നായർ വെൽഫെയർ അസോസിയേഷൻ (DNWA) ഓഗസ്റ്റ് 9-ന് കമ്പൽപാട മോഡൽ കോളേജിൽ മെഗാ പൂക്കള മത്സരം സംഘടിപ്പിക്കുന്നു.

    കഴിഞ്ഞ വർഷം സംഘടിപ്പിച്ച പൂക്കള മത്സരത്തിന് ലഭിച്ച മികച്ച ജനപങ്കാളിത്തവും പ്രോത്സാഹനവും പരിഗണിച്ച്, ഇത്തവണത്തെ മത്സരം കൂടുതൽ വിപുലമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. മത്സരത്തിന്റെ സമ്മാനത്തുകയും ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്.

    ഒന്നാം സമ്മാനമായി ₹25,000, രണ്ടാം സമ്മാനമായി ₹20,000, മൂന്നാം സമ്മാനമായി ₹15,000 എന്നിവയും ട്രോഫിയും സർട്ടിഫിക്കറ്റും വിജയികൾക്ക് നൽകും.

    കൂടാതെ, മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി ₹3,000 വീതം നൽകുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു.

    ഓണത്തിന്റെ പാരമ്പര്യവും കൂട്ടായ്മയുടെ ആത്മാവും ഉയർത്തിപ്പിടിക്കുന്ന ഈ പൂക്കള മത്സരത്തിൽ ഡോംബിവലിയിലെയും സമീപ പ്രദേശങ്ങളിലെയും സംഘടനകളും ക്ലബ്ബുകളും റെസിഡന്റ്സ് അസോസിയേഷനുകളും കുടുംബ കൂട്ടായ്മകളും ആവേശത്തോടെ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്

    മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക...

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...

    കണ്ണ് ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്കകം ചികിത്സാസഹായം; AIKMCC മഹാരാഷ്ട്രയുടെ മാതൃകാപരമായ ഇടപെടൽ

    മുംബൈ: അടിയന്തരമായി കണ്ണ് ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായിരുന്ന അസുഖബാധിതയായ ഒരു സ്ത്രീക്ക് മണിക്കൂറുകൾക്കകം ആവശ്യമായ തുക സമാഹരിച്ച്...
    spot_img

    More like this