More
    HomeNewsട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ ബോർഡിംഗ് പോയിന്റ് മാറ്റാം; 5 പുതിയ പരിഷ്‌കാരങ്ങളുമായി...

    ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ ബോർഡിംഗ് പോയിന്റ് മാറ്റാം; 5 പുതിയ പരിഷ്‌കാരങ്ങളുമായി റെയിൽവേ

    Published on

    ഇന്ത്യൻ റെയിൽവേയുടെ സേവനങ്ങളും യാത്രാസൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പ്രധാന പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഈ വർഷം 52 ആഴ്ചയിൽ 52 പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനങ്ങൾ.

    പ്രധാന മാറ്റങ്ങൾ

    • ബോർഡിംഗ് പോയിന്റ് മാറ്റം: ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ യാത്രക്കാർക്ക് കയറുന്ന സ്റ്റേഷൻ മാറ്റാൻ കഴിയും. മുമ്പ് ട്രെയിൻ ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് മാത്രമായിരുന്നു ഈ സൗകര്യം.
    • ടിക്കറ്റ് റദ്ദാക്കൽ – പുതിയ റീഫണ്ട് നിയമങ്ങൾ:
      • 72 മണിക്കൂറിലധികം മുമ്പ് റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് കുറഞ്ഞ ഫ്ലാറ്റ് റദ്ദാക്കൽ ചാർജ് മാത്രം.
      • 72 മുതൽ 24 മണിക്കൂർ വരെ മുമ്പ് റദ്ദാക്കിയാൽ യാത്രാനിരക്കിന്റെ 25% റദ്ദാക്കൽ ചാർജ്.
      • 24 മുതൽ 8 മണിക്കൂർ വരെ മുമ്പ് റദ്ദാക്കിയാൽ 50% റീഫണ്ട്.
      • ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂറിൽ താഴെ സമയം ശേഷിക്കെ റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല.
    • കൗണ്ടർ ടിക്കറ്റ് റദ്ദാക്കൽ: ഇനി രാജ്യത്തെ ഏത് റെയിൽവേ കൗണ്ടറിലും കൗണ്ടർ ടിക്കറ്റുകൾ റദ്ദാക്കാൻ സാധിക്കും.
    • ഓട്ടോമൊബൈൽ ഗതാഗതം: വാഹന ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാൻ സിംഗിൾ സ്റ്റാക്ക്, ഡബിൾ സ്റ്റാക്ക് ഓട്ടോ കാരിയർ വാഗണുകൾ അവതരിപ്പിച്ചു.
    • നിർമാണ കരാറുകളിൽ മാറ്റം: റെയിൽവേ പദ്ധതികളിലെ EPC കരാറുകളിൽ പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി. സമാന സ്വഭാവമുള്ള ജോലികളിൽ കുറഞ്ഞത് 20% പരിചയം നിർബന്ധമാക്കി.

    കൂടാതെ, ലേല നടപടികളിൽ ഗൗരവമുള്ള പങ്കാളിത്തം ഉറപ്പാക്കാൻ 2% ബിഡ് സുരക്ഷയും 10 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾക്ക് ബിഡ് ശേഷി വിലയിരുത്തലും നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.

    യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാനും റെയിൽവേ സേവനങ്ങളുടെ കാര്യക്ഷമത ഉയർത്താനും ലക്ഷ്യമിട്ടുള്ള നടപടികളാണിവെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്

    മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക...

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...

    കണ്ണ് ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്കകം ചികിത്സാസഹായം; AIKMCC മഹാരാഷ്ട്രയുടെ മാതൃകാപരമായ ഇടപെടൽ

    മുംബൈ: അടിയന്തരമായി കണ്ണ് ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായിരുന്ന അസുഖബാധിതയായ ഒരു സ്ത്രീക്ക് മണിക്കൂറുകൾക്കകം ആവശ്യമായ തുക സമാഹരിച്ച്...
    spot_img

    More like this