മുംബൈ: മുളുണ്ട് നായർ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന് ഒക്ടോബർ 2ന് മുളുണ്ട് വെസ്റ്റിലെ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം വേദിയാകും. യുവ 2.0 എന്ന പേരിൽ യുവാക്കളുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിക്കുന്നതെന്നാണ് പ്രത്യേകത.
രാവിലെ 10ന് ഭദ്രദീപം തെളിയിക്കുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ഈശ്വര പ്രാർത്ഥന, സ്വാഗത പ്രസംഗം എന്നിവ നടക്കും.
എൻഡബ്ല്യുഎസ് ലേഡീസ് ടീമിന്റെ നേതൃത്വത്തിൽ പരമ്പരാഗത കലാപരിപാടികളും യുവജനങ്ങളുടെ അവതരണങ്ങളും അരങ്ങേറും. തുടർന്ന് സെമി-ക്ലാസിക്കൽ സംഗീത പരിപാടിയിൽ ചലച്ചിത്ര പിന്നണി ഗായകൻ രാജൻ തെക്കാടിയും സംഘവും പങ്കെടുക്കും.
പരിപാടികൾക്ക് ശേഷം ‘ഓണം കേരളം’ പരമ്പരാഗത ഓണസദ്യ ഒരുക്കിയിട്ടുണ്ട്.
പ്രസിഡന്റ് ബാലചന്ദ്ര മേനോൻ, സെക്രട്ടറി വിജയകുമാർ നായർ, ട്രഷറർ പ്രദീപ്കുമാർ ജി കുറുപ്പ്, എന്നിവരടങ്ങുന്ന ഭരണസമിതിയുടെ പിന്തുണയാണ് യുവനേതൃത്വത്തിന് പ്രചോദനം. സന്ദീപ് എസ് നായരാണ് പ്രോഗ്രാം ഏകോപിപ്പിക്കുന്നത്.
യുവജനങ്ങളുടെ പങ്കാളിത്തത്തിനും കലാപരിപാടികൾക്കും പ്രത്യേക പ്രാധാന്യം നൽകുന്ന രീതിയിലാണ് ‘യുവ 2.0’ എന്ന പേരിൽ ഇത്തവണത്തെ ആഘോഷം സംഘടിപ്പിക്കുന്നത്. യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തിനും കലാപരമായ കഴിവുകൾ അവതരിപ്പിക്കുന്നതിനും പ്രത്യേക പ്രാധാന്യം നൽകിയാണ് ‘യുവ 2.0’ ഒരുക്കുന്നത്.
പുതിയ തലമുറയെ കേരളീയ സംസ്കാരത്തോടും പാരമ്പര്യ കലാരൂപങ്ങളോടും കൂടുതൽ അടുപ്പിക്കുന്നതിനൊപ്പം, അവരുടെ കഴിവുകൾ വേദിയിലൂടെ പ്രകടിപ്പിക്കാനുള്ള അവസരവും പരിപാടി ഒരുക്കുന്നു. കുടുംബങ്ങളുടെ പങ്കാളിത്തത്തോടൊപ്പം യുവതലമുറയുടെ സാന്നിധ്യം ഉറപ്പാക്കുക എന്നതാണ് ആഘോഷത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. പ്രകാശ് പടിക്കൽ പറയുന്നു.
തീയതി: 2026 ഒക്ടോബർ 2, വെള്ളിയാഴ്ച
സമയം: രാവിലെ 10 മുതൽ
വേദി: ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം, കേൽക്കർ കമ്പനിക്ക് സമീപം, ബാൽരാജേശ്വർ റോഡ്, എൽ.ബി.എസ്. മാർഗിന് സമീപം, മുലുണ്ട് വെസ്റ്റ്, മുംബൈ.
പരിപാടിയുടെ പ്രധാന ആകർഷണം: രാജൻ തെക്കാടിയും സംഘവും അവതരിപ്പിക്കുന്ന സെമി-ക്ലാസിക്കൽ സംഗീത പരിപാടി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
