മീരാറോഡ്: ആരോഗ്യവും ഐക്യവും മാനവികതയും ജീവിതത്തിന്റെ ഭാഗമാക്കുക എന്ന സന്ദേശവുമായി ശ്രീനാരായണ മന്ദിര സമിതി മീരാറോഡ്–ദഹിസർ–ഭയന്തർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “SNMS Marathon 2026” സംഘടിപ്പിക്കുന്നു. ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 6ന് മീരാറോഡ് ജോഗേഴ്സ് പാർക്കിൽ നിന്ന് മാരത്തോണിന് തുടക്കമാകും.
“ആരോഗ്യത്തിനായി ഓടാം • ഐക്യത്തിനായി ഓടാം • മാനവികതയ്ക്കായി ഓടാം” എന്നതാണ് മാരത്തോണിന്റെ പ്രമേയം.
ജംഗിഡ് സർക്കിളിന് സമീപമുള്ള മന്ദിരസമിതി ഹാളിന് മുന്നിലാണ് മാരത്തോൺ സമാപിക്കുക. 3 കിലോമീറ്റർ ഓട്ടം, 3 കിലോമീറ്റർ നടത്തം, 5 കിലോമീറ്റർ ഓട്ടം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പരിപാടി.
3, 5 കിലോമീറ്റർ ഓട്ടവിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് ട്രോഫികൾ സമ്മാനിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ടി-ഷർട്ട്, മെഡൽ, പ്രഭാതഭക്ഷണം എന്നിവ നൽകും.
മലയാളികൾക്കൊപ്പം മലയാളികളല്ലാത്തവർക്കും സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും പങ്കെടുക്കാവുന്ന തരത്തിലാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. സമൂഹത്തിൽ ആരോഗ്യബോധവും സൗഹൃദവും സഹജീവിതത്തിന്റെ സന്ദേശവും വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സമിതി സോണൽ സെക്രട്ടറി ഉണ്ണികൃഷ്ണനും യൂണിറ്റ് സെക്രട്ടറി സുമിൻ സോമനും അറിയിച്ചു.
രജിസ്ട്രേഷന്റെ അവസാന തീയതി: സെപ്റ്റംബർ 29, 2026.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
