കേരളത്തിൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ്. നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ കിടപ്പാടവും ഉറ്റവരും നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനാണ് സൈന്യവും സന്നദ്ധ പ്രവർത്തകരുമടങ്ങുന്ന വലിയൊരു സംഘം രാപ്പകൽ അധ്വാനിക്കുന്നത്.
വയനാട്ടിലെ സങ്കടക്കടലിൽ മാനസരോവർ കാമോത്തേ മലയാളി സമാജവും പങ്കു ചേരുന്നു. വരുന്ന സെപ്തംബർ മാസം നടത്താനിരുന്ന ഓണാഘോഷം ഉപേക്ഷിച്ചാണ് ദുരിതബാധിതരെ പുനരധിവസിപ്പിക്കാനായി സമാജവും കൈത്താങ്ങാകുന്നത്.
എല്ലാ വർഷവും നടത്തിവരാറുള്ള സ്വാതന്ത്ര്യദിനാഘോഷം, പൂക്കളമത്സരം, കുട്ടികളുടെ ചിത്രരചനാ മത്സരം എന്നിവയും ഈ വർഷം ഉണ്ടായിരിക്കില്ലെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.
സമാജം അംഗങ്ങളുടെയും അഭ്യുദയകാംഷികളുടെയും സഹകരണത്തോടെയാണ് സമാജം വയനാടിനെ വീണ്ടെടുക്കാനുള്ള പദ്ധതികളുടെ ഭാഗമാകുന്നത്.
സമാജത്തിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമായി തുടങ്ങിയ പ്രത്യേക അക്കൗണ്ട് നമ്പറിലൂടെ പണം സമാഹരിക്കാനാണ് തീരുമാനം. സമാജത്തിന്റെ ഈ സഹായം അർഹതപ്പെട്ടവരിൽ എത്തുവാനുള്ള എല്ലാ കരുതലുകളും സമാജം കൈകൊള്ളുന്നതായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Manasarovar Kamothe Malayali Samajam
Account NO 21290100040528
Federal Bank Kamothe Branch
IFSC Code – FDRL 0002129
Donations are exempted from tax under section 80G.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
- വേൾഡ് സ്കിൽസ് ഷാങ്ഹായ് 2026: ഫിക്കി ലീഡർഷിപ്പ് ഡെലിഗേഷനിൽ ഡോ. സുരേഷ്കുമാർ മധുസൂദനനും
- ഈസ്റ്റ് കല്യാൺ കേരള സമാജം ഓണാരവം-2026
- വെള്ളോടി ബാലചന്ദ്രന്റെ ‘എന്നും പ്രിയപ്പെട്ട മുംബൈ’ പ്രകാശനം സെപ്റ്റംബർ 20ന്
- ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയായി കേരളീയ സമാജം മഹാ–പ്രവാസി സംഗമം
- അംബർനാഥിൽ ശ്രീനാരായണ ഗുരുവിന് ആസ്ഥാന മന്ദിരം; പിന്തുണ ഉറപ്പുനൽകി ജനപ്രതിനിധികൾ
- താളമേളങ്ങളുടെ അരങ്ങേറ്റത്തിന് തിളക്കമേകി വാദ്യകുലപതി; മട്ടന്നൂരും മക്കളും ചേർന്നവതരിപ്പിച്ച ട്രിപ്പിൾ തായമ്പക വിസ്മയമായി
