മുംബൈ താനെയിൽ നിന്നുള്ള വനിതാ സംഘമാണ് അഡ്വ പ്രേമാ മേനോന്റെ നേതൃത്വത്തിൽ ഗുരുവായൂർ ഉത്സവവേദിയിൽ തിരുവാതിരക്കളി അവതരിപ്പിച്ചത്.
മഹാരാഷ്ട്രയിൽ നിന്നുള്ള വനിതകളുടെ തിരുവാതിരക്കളി ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർക്കും നൂതനാനുഭവമായി. ഇതിൽ പലരും ആദ്യമായി വേദി കാണുന്നവരാണെന്നാണ് അഡ്വ പ്രേമാ മേനോൻ പറയുന്നത്. മുംബൈ നഗരത്തിലെ തിരക്ക് പിടിച്ച ജീവിതത്തിൽ കലയെയും സംസ്ക്കാരത്തെയും ചേർത്തു നിർത്താൻ ആഗ്രഹിക്കുന്നവരുടെ സംഗമം കൂടിയായി ഗുരുവായൂർ ഉത്സവ വേദി.
അഡ്വ. പ്രേമ മേനോൻ, നിഷ പി നായർ , സ്വപ്ന നായർ , ദീപ മധു,.രൂപ ശേഖർ,ശാന്തി നാരായണൻ, രജിത നായർ ,സരോജ ആർ നായർ, ശ്രീജ ഷാജി, ലേഖാ സുന്ദരം , പ്രദീപ എം നായർ ,സുശീല നാരായണൻ എന്നിവർ ചേർന്നാണ് ഗുരുവായൂർ ഉത്സവം വൃന്ദാവൻ വേദിയിൽ കൈകൊട്ടിക്കളി അവതരിപ്പിച്ചത്.