മുംബൈയിൽ ഇതാദ്യമായാണ് മുതിർന്നവർക്കൊപ്പം യുവനിരയും അക്ഷരശ്ലോകത്തിൽ മാറ്റുരച്ചത്. മുംബൈയിൽ മാട്ടുംഗ ആസ്ഥാനമായ ആദ്യകാല മലയാളി സമാജമാണ് വേദിയൊരുക്കിയത്.
ബോംബെ കേരളീയ സമാജത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ച നടത്തിയ അക്ഷരശ്ലോക സദസ്സും മത്സരവും അവതരണം കൊണ്ടും നിലവാരം കൊണ്ടും മികച്ചതായി. പ്രായഭേദമന്യേ ആവേശത്തിരകളുയർത്തി അരങ്ങേറിയ അക്ഷരശ്ലോക സദസ്സ് അക്ഷരാർത്ഥത്തിൽ അക്ഷരമാമാങ്കമായി മാറി.
ഷീല എസ്സ് മേനോൻ, .സുമാ രാമചന്ദ്രൻ, ശങ്കരി രാമനാഥൻ, ശരണ്യ കൃഷ്ണകുമാർ,.
കുമാരി വിജയൻ, Dr.രമ്യാദേവി മോഹൻ, അഞ്ജലി കേശവൻ, വി നാരായണൻകുട്ടി, സി ഉണ്ണികൃഷ്ണൻ, അശോക മേനോൻ, വി പുരുഷോത്തമൻ നായർ, ഗോപി മേനോൻ, ഐ എൻ എൻ നമ്പൂതിരി, അഡ്വ.ഗിരീഷ് ജെ മേനോൻ എന്നിവരാണ് പങ്കെടുത്തത്.
തുടർന്ന് നടന്ന ഏകാക്ഷര മത്സരത്തിൽ സുമ രാമചന്ദ്രൻ ഒന്നാം സ്ഥാനവും സി. ഉണ്ണികൃഷ്ണൻ, ഷീല.എസ്. മേനോൻ എന്നിവർ രണ്ടും മൂന്നുംസ്ഥാനവും കരസ്ഥമാക്കി.