HomeEntertainmentനവി മുംബൈ സൗഹൃദകൂട്ടായ്മയിൽ പുതിയ ശ്രീകൃഷ്ണഭക്തി ഗാനം; ആലാപനം എം ജി ശ്രീകുമാർ

നവി മുംബൈ സൗഹൃദകൂട്ടായ്മയിൽ പുതിയ ശ്രീകൃഷ്ണഭക്തി ഗാനം; ആലാപനം എം ജി ശ്രീകുമാർ

Published on

നവി മുംബൈയിലെ സൗഹൃദകൂട്ടായ്മയിൽ പിറന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഷീബ വാസനാണ്. ഈണം പകർന്നത് യുവ സംഗീതസംവിധായകനും ഗായകനുമായ മഹേശ്വർ. എഴുത്തുകാരൻ
വാസൻ വീരച്ചേരിയാണ് നിർമ്മാണം.

കണ്ണനെ തേടി എന്ന ശ്രീകൃഷ്ണഭക്തിഗാനത്തിന് മലയാളികൾക്ക് എക്കാലത്തെയും പ്രിയങ്കരനായ പിന്നണി ഗായകൻ എം ജി ശ്രീകുമാർ ശബ്ദം നൽകിയ ത്രില്ലിലാണ് സൗഹൃദകൂട്ടായ്മ.

YesWeCreations ന്റെ ബാനറിൽ പുറത്തിറങ്ങുന്ന പത്താമത്തെ മ്യൂസിക്കൽ ആൽബമാണ് “കണ്ണനെ തേടി“.

“ഈ പാട്ട് എം ജി പാടിയിരുന്നെങ്കിൽ“ എന്ന മഹേശ്വറിന്റെ ആഗ്രഹത്തിന് പിന്നാലെ വാസൻ വീരച്ചേരിയാണ് പ്രിയ ഗായകനെ വാട്സാപ്പിൽ ബന്ധപ്പെടുന്നത്. ഉടനെ തന്നെ എംജിയുടെ മറുപടിയും വന്നു, “വാസൻ ആ പാട്ടെനിക്ക് അയച്ചു തരൂ, ഞാനത് കേട്ടിട്ട് മറുപടി പറയാം”. ഒട്ടും വൈകാതെ മഹേഷ്‌ പാടിയ പല്ലവിയും അനുപല്ലവിയും അയച്ചു കൊടുത്തു,

വരികളും ഈണവും എനിക്കിഷ്ടായി, ഈ പാട്ട് പാടാൻ ഞാൻ റെഡിയാണ്” പ്രിയ ഗായകന്റെ മറുപടി വന്നതോടെ, സംഗീതസംവിധാനത്തിൽ തുടക്കക്കാരനായ മഹേശ്വറിനും, ഗാനരചയിതാവ് എന്ന നിലയിൽ ഷീബ വാസനും ഈ ഗാനം ഒരു നാഴികകല്ലാവുമെന്ന് ഉറപ്പായിരുന്നു.

മുംബൈയിലെ പ്രതിഭകളുടെ സംഗീതയാത്രയിൽ അങ്ങനെ ഒരു സ്വപ്നസാക്ഷത്കാരമെന്നപോലെ ഏപ്രിൽ 28ന് കൊച്ചിയിൽ സ്റ്റീഫൻ ദേവസ്സിയുടെ റെക്കോഡിംഗ് സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കോർഡിങ്.

മലയാളത്തിന്റെ പ്രിയ ഗായകൻ ശ്രീകൃഷ്ണ ഭക്തിഗാനം അതിമനോഹരമായി പാടി റെക്കോഡ് ചെയ്തു. കാപ്പി രാഗത്തിന്റെ എല്ലാ ഭംഗിയും ഉൾക്കൊണ്ടുകൊണ്ടാണ് എം ജി ശ്രീകുമാർ ഈ ഗാനം പാടിയിരിക്കുന്നത്. കൂടാതെ ചില സംഗതികളൊക്കെ ഈ ഗാനത്തിലും ചേർത്തിട്ടുണ്ട്.” വാസൻ പറയുന്നു.

ഓഗസ്റ്റ് മാസം ശ്രീ കൃഷ്ണജയന്തിയോടനുബന്ധിച്ച് റിലീസ് ചെയ്യാനുദ്ദേശിക്കുന്ന ഈ മ്യൂസിക്കൽ ആൽബത്തിന്റെ സംവിധാനം ചെയ്യുന്നത് ശ്രീ കെവിൻ രാമചന്ദ്രനാണ്, ഒരു പാട് മോഹൻലാൽ പടങ്ങളിൽ ബാലതാരമായ് ജനശ്രദ്ധയാകർഷിച്ച വിഷ്ണുവാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. പാലക്കാടിന്റെ ഗ്രാമീണഭംഗിയിൽ ചിത്രീകരിക്കുന്ന ഈ മ്യൂസിക്കൽ ആൽബം YesWe Creations എന്ന യുട്യൂബ് ചാനലിലൂടെയാണ് ജനങ്ങൾക്ക് മുന്നിലെത്തിക്കുന്നത്.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this