More
    HomeEntertainmentവേദിയിൽ മിമിക്രി കലാകാരനോട് പൊട്ടിത്തെറിച്ച് സുനിൽ ഷെട്ടി (Video)

    വേദിയിൽ മിമിക്രി കലാകാരനോട് പൊട്ടിത്തെറിച്ച് സുനിൽ ഷെട്ടി (Video)

    Published on

    മുംബൈയിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കവെയാണ് സുനിൽ ഷെട്ടി രോഷാകുലനായത്. വേദിയിൽ തന്നെ അനുകരിച്ച രീതി ഇഷ്ടപ്പെടാതെയാണ് മിമിക്രി കലാകാരനോട് നടൻ പൊട്ടിത്തെറിച്ചത്.

    നിലവാരമില്ലാത്ത മിമിക്രിയെന്ന് പറഞ്ഞായിരുന്നു നടൻെറ രോഷ പ്രകടനം. ഇത്ര മോശമായ പ്രകടനം ഇത് വരെ കണ്ടിട്ടില്ലെന്നും സുനിൽ ഷെട്ടിയെ അനുകരിക്കാൻ മാത്രം നീ വളർന്നിട്ടില്ലെന്നും പറഞ്ഞായിരുന്നു മിമിക്രി കലാകാരനെ നടൻ പരസ്യമായി ശകാരിച്ചത്.

    തുടർന്ന് സുനിൽ ഷെട്ടിയോട് കലാകാരൻ ക്ഷമ ചോദിച്ചതോടെയാണ് അന്തരീക്ഷം ശാന്തമായത്. സുനിൽ ഷെട്ടി ആണുങ്ങളെ പോലെയാണ് സംസാരിക്കുന്നതെന്നും സമയം കിട്ടിയാൽ തന്റെ ചിത്രങ്ങൾ കാണണമെന്നും നടൻ ഓർമപ്പെടുത്തി. മുടി പിന്നിലേക്ക് കെട്ടിയത് കൊണ്ട് സുനിൽ ഷെട്ടിയാകില്ലെന്നും സദസ്സിനോട് പറഞ്ഞാണ് നടൻ വേദി വിട്ടത്.

    സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നിരിക്കുന്നത്. നിരവധി പേർ ഷെട്ടിയുടെ വേദിയിലെ പ്രകടനത്തെ വിമർശിച്ചു. ഒരു കലാകാരനെ പരസ്യമായി അധിക്ഷേപിച്ച രീതി തെറ്റായി പോയെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്.

    ഒരിടവേളക്ക് ശേഷം അഹമ്മദ് ഖാൻ സംവിധാനം ചെയ്യുന്ന ‘വെൽക്കം ടു ദി ജംഗിൾ’ എന്ന കോമഡി-ഡ്രാമയിലും പ്രിയദർശൻ ഒരുക്കുന്ന ഹേര ഫേരി 3′ എന്ന ഹാസ്യ ചിത്രത്തിലൂടെയും വലിയ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ബോളിവുഡിലെ ആക്ഷൻ ഹീറോ സുനിൽ ഷെട്ടി. അക്ഷയ് കുമാർ, പരേഷ് റാവൽ, സഞ്ജയ് ദത്ത്, അർഷാദ് വാർസി, ലാറ ദത്ത, ദിഷ പടാനി, രവീണ ടണ്ടൻ എന്നിവരുൾപ്പെടെ ഒരു വലിയ താരനിര ഈ ചിത്രങ്ങളിൽ അഭിനയിക്കുന്നു .

    Latest articles

    എസ് ജാനകിക്ക് സംഗീതസമർപ്പണവുമായി ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ പാട്ടുത്സവം

    നവി മുംബൈ: സംഗീതാസ്വാദകരുടെ മനസ്സിൽ ഇന്നും മായാത്ത സ്വരമാധുരി സമ്മാനിച്ച പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയമ്മയ്ക്ക് സംഗീതസമർപ്പണവുമായി...

    ‘മുംബൈ മാനിഫെസ്റ്റോ’; ഹിന്ദി ചിത്രത്തിനായി കാസ്റ്റിംഗ് കോൾ ജൂലൈ 26ന്

    ഡോംബിവിലി: പ്രശസ്ത മലയാള നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന്റെ ശ്രദ്ധേയമായ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ എന്ന നോവലിനെ ആസ്പദമാക്കി ‘മുംബൈ മാനിഫെസ്റ്റോ’...

    രാഷ്ട്രപതിയുടെ മോൾഡോവ സന്ദർശനം: ബിസിനസ് ഫോറത്തിൽ ഇന്ത്യയുടെ നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാർ

    കിഷിനൗ, മോൾഡോവ: ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ മോൾഡോവ–റൊമാനിയ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് കിഷിനൗവിൽ നടന്ന മോൾഡോവ–ഇന്ത്യ ബിസിനസ്...

    വാർത്ത ഫലം കണ്ടു; പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവായി: മുഖ്യമന്ത്രി

    മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി കാര്യം വ്യക്തമാക്കിയത് തിരുവനന്തപുരം / മുംബൈ: പ്രവാസി മലയാളികളുടെ മുടങ്ങിക്കിടക്കുന്ന...
    spot_img

    More like this