താനെ നിവാസിയായ വിനോദ് നായർ കഴിഞ്ഞ ദിവസം ഷട്ടിൽ കളിക്കിടെയാണ് കുഴഞ്ഞു വീണത്. ഉടനെ ആശുപത്രിയിലെത്തിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ അന്ത്യം. ഭാര്യയും രണ്ടു ആണ്മക്കളും അടങ്ങുന്നതാണ് കുടുംബം. പാലക്കാട് സ്വദേശിയായ വിനോദിന്റെ സംസ്കാരം ജന്മനാട്ടിൽ നടക്കും.
ഡോംബിവിലയിൽ ബാലാജി ഗാർഡനിലായിരുന്നു വിനോദും കുടുംബവും ആദ്യം താമസിച്ചിരുന്നത്. 2021ലാണ് താനെയിലേക്ക് താമസം മാറുന്നത്.
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന വിനോദിന്റെ ആകസ്മിക വിയോഗം ഞെട്ടലോടെയാണ് കേട്ടതെന്ന് ഡോംബിവ്‌ലി കേരളീയ സമാജം പ്രസിഡന്റ് ഇ പി വാസു പറഞ്ഞു. ബാലാജി ഗാർഡനിലെ മലയാളി കൂട്ടായ്മയുടെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുള്ള വിനോദിന്റെ അകാല വിയോഗത്തിൽ കേരളീയ സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, പ്രദീപ് വാസു കൂടാതെ താമസ സമുച്ചയത്തിലെ മറ്റു നിവാസികളും അതിയായ ദുഃഖം രേഖപ്പെടുത്തി.

