More
    Homeഅക്ഷരസന്ധ്യാ വേദിയിൽ കാവ്യസാന്ദ്രമായ ഒരു സായാഹ്നം സൃഷ്ടിച്ച് വയലാർ സ്മൃതി അരങ്ങേറി.

    അക്ഷരസന്ധ്യാ വേദിയിൽ കാവ്യസാന്ദ്രമായ ഒരു സായാഹ്നം സൃഷ്ടിച്ച് വയലാർ സ്മൃതി അരങ്ങേറി.

    Published on

    spot_img

    ന്യൂ ബോംബെകേരളീയ സമാജത്തിൻ്റെ സാഹിത്യ ചർച്ചാ വേദിയായ അക്ഷരസന്ധ്യയിൽ വയലാർ സ്മൃതി സംഘടിപ്പിച്ചു. മലയാളത്തിൻ്റെ അനശ്വരനായ കവിയും ഗാനരചയിതാവുമായ വയലാറിൻ്റെ അൻപതുവർഷത്തെ ഓർമ്മകൾ പങ്കിട്ടു കൊണ്ട് ഇന്ത്യ ടുഡേ മാനേജിംഗ് എഡിറ്റർ എം.ജി. അരുൺ ആമുഖ പ്രഭാഷണം നടത്തി. വയലാറിന്റെ ജീവിതവും കാവ്യഭാവവും, മനുഷ്യസ്നേഹവും വിപ്ലവധ്വനിയുമെല്ലാം അരുൺ ആഴത്തിൽ വിശകലനം ചെയ്തു.

    പ്രശസ്ത സാമൂഹിക പ്രവർത്തകനും പത്രപ്രവർത്തകനുമായ പി.ആർ. സജ്ജയ് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. വ്യക്തിജീവിതത്തിലും സാമൂഹികബോധത്തിലും വയലാർ കവിതകൾ വരുത്തിയ ആഴമുള്ള സ്വാധീനങ്ങൾ അദ്ദേഹം ഹൃദയഹാരിയായി പങ്കുവെച്ചു.

    വൈഷ്ണവി, ശ്യാംലാൽ എന്നിവർ വയലാർ കവിതകൾ മനോഹരമായി അവതരിപ്പിച്ചു. സമാജത്തിന്റെ മോഹിനിയാട്ടം ടീച്ചർ കലാമണ്ഡലം രാജലക്ഷ്മിയും വിദ്യാർത്ഥികളും അവതരിപ്പിച്ച ദൃശ്യാവിഷ്കാരം ഏറെ ശ്രദ്ധേയമായി സമാജത്തിന്റെ പാട്ടരങ്ങ് ഗ്രൂപ്പിലെ അംഗങ്ങൾ വയലാർ ഗാനങ്ങൾ ആലപിച്ച് വേദിയെ സംഗീതമയമാക്കി.

    സമാജം പ്രസിഡൻ്റ് കെ.എ കുറുപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട സ്വാഗതം പറഞ്ഞു. അക്ഷരസന്ധ്യ കൺവീനർ,എംപിആർ പണിക്കർ നന്ദി രേഖപ്പെടുത്തി.

    Latest articles

    മഹാരാഷ്ട്രയിൽ വീണ്ടും ദുരഭിമാനക്കൊല; കാമുകൻ്റെ മൃതദേഹത്തെ ‘വിവാഹം’ ചെയ്ത് യുവതി

    മഹാരാഷ്ട്രയിലെ നാന്ദേഡിൽ 20 വയസ്സുകാരനായ സക്ഷം ടേറ്റുവിനയാണ് ദാരുണമായി കൊലപ്പെടുത്തിയത്. ജാതിയുടെ പേരിൽ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ ടേറ്റുവിനെ...

    ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് മുൻ സെക്രട്ടറി രവീന്ദ്ര പണിക്കർ അന്തരിച്ചു

    നവി മുംബൈ : ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് മുൻ സെക്രട്ടറിയും കൊല്ലം കടവൂർ കുരിപ്പുഴ കുറ്റിക്കാട്ടുവിളയിൽ കുടുംബാംഗവുമായിരുന്ന...

    വസായ് ഹിന്ദുമഹാസമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

    2026 ജനുവരി 3 ന് നടക്കുന്ന വസായ് ഹിന്ദു മഹാസമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി 101 അംഗ സ്വാഗത സംഘം...

    ടെലിവിഷൻ അവതാരകൻ സനൽ പോറ്റി വിട പറഞ്ഞു

    ഏഷ്യാനെറ്റ് അടക്കം വിവിധ ടെലിവിഷൻ ചാനലുകളിൽ അവതാരകനും മാധ്യമപ്രവർത്തകനുമായ സനൽ പോറ്റി കൊച്ചിയിൽ നിര്യാതനായി. 55 വയസ്സായിരുന്നു. വൃക്ക...
    spot_img

    More like this