മലയാളി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് (MCCI) വിശേഷാൽ ഡയറക്ടർ ബോർഡ് യോഗം 2025 ഒക്ടോബർ 28ന് നവി മുംബൈയിലെ CBD ബേലാപ്പൂർ സെക്ടർ-15 ലുള്ള ‘നിമന്ത്രൺ’ ഹോട്ടലിൽ നടന്നു.
യോഗത്തിൽ മോഹൻ കണ്ടത്തിൽ, ബാലസുബ്രഹ്മണ്യൻ, ജി. കോമളൻ, ടി. എ. ഖാലീദ്, ഉപേന്ദ്രമേനോൻ, അഡ്വ. പ്രേമാ മേനോൻ, കെ. ടി. നായർ എന്നിവർ പങ്കെടുത്തു.
മലയാളി വ്യവസായ സംരംഭകർക്കായി നിക്ഷേപകരോടും വിതരണക്കാരോടുമുള്ള സഹകരണം ശക്തമാക്കുക, ഡിജിറ്റൽ മാർക്കറ്റിങ്, എക്സ്പോർട് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുക, B2B മീറ്റിംഗുകളും സംരംഭക സംഗമങ്ങളും നടത്തുക, യുവാക്കൾക്കായി സ്വയം തൊഴിൽ പരിശീലനം ഒരുക്കുക, കമ്മ്യൂണിക്കേഷൻ സ്കിൽ, ലീഡർഷിപ്പ് എന്നിവയിൽ വ്യക്തിത്വ വികസന ക്ലാസുകൾ സംഘടിപ്പിക്കുക, കല, സാഹിത്യം, നാടകം, സിനിമ, മലയാള ഭാഷയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ നടത്തുക, സർക്കാർ വകുപ്പുകൾ, ട്രേഡ് ബോഡികൾ, റെഗുലേറ്ററി ഏജൻസികൾ എന്നിവയുമായി സഹകരിച്ച് അംഗങ്ങൾക്ക് ഗുണകരമായ നയപരിഷ്‌കാരങ്ങൾ നിർദ്ദേശിക്കുകയും നടപ്പിലാക്കുകയും ചെയ്യുക തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്തു.
ഈ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ബാലസുബ്രഹ്മണ്യൻ, മോഹൻ കണ്ടത്തിൽ, വി. കെ. മുരളീധരൻ, ജി. കോമളൻ, ബാബു ജോർജ്, സണ്ണി ജോർജ്, ടി. എ. ഖാലീദ്, അഡ്വ. പ്രേമാ മേനോൻ, ഉപേന്ദ്രമേനോൻ എന്നിവരെ ചുമതലപ്പെടുത്തി.
ഈ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനും അംഗങ്ങളെ ഒരുമിപ്പിക്കുന്നതിനുമായി 2025 ഡിസംബർ 14-ാം തീയതി (ഞായർ) നവി മുംബൈയിലെ ‘ഷിക്കാര ഹൈവേ വ്യൂ’ ഹോട്ടലിൽ ബിസിനസ് കൂടിക്കാഴ്ചയും കുടുംബ സംഗമവും സംഘടിപ്പിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
📞 മോഹൻ കണ്ടത്തിൽ – 9820020920
📞 ബാലസുബ്രഹ്മണ്യൻ – 8879393880

