നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന ആരോഗ്യ അപകട ഇൻഷുറൻസ്, വിവിധ ക്ഷേമപദ്ധതികൾ, നോർക്ക ഐഡി കാർഡ്, കാർഡ് പുതുക്കൽ, പ്രവാസി രജിസ്‌ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും വിവരങ്ങളും നൽകുന്നതിനായി പൻവേൽ മലയാളി സമാജം ഓഫീസിൽ പ്രത്യേക സേവനക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പ് 8-ന് വൈകീട്ട് 5 മുതൽ 8 വരെ, 29-ന് രാവിലെ 10 മുതൽ രാത്രി 8 വരെ, 30-ന് ഞായർ ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 വരെ നടക്കും. 18 മുതൽ 70 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം. പദ്ധതി വിശദീകരണങ്ങൾ നേരിട്ട് അറിയിക്കാൻ വെള്ളിയാഴ്ച വൈകീട്ട് 5-ന് നോർക്ക ഡെവലപ്മെന്റ് ഓഫീസർ റഫീഖ് ക്യാമ്പിൽ എത്തും എന്ന് സംഘാടകർ അറിയിച്ചു.

