More
    HomeNewsബോംബെ കേരളീയ സമാജം 60-മത് വാർഷിക നടത്ത മത്സരം വിജയകരമായി സംഘടിപ്പിച്ചു

    ബോംബെ കേരളീയ സമാജം 60-മത് വാർഷിക നടത്ത മത്സരം വിജയകരമായി സംഘടിപ്പിച്ചു

    Published on

    ബോബെ കേരളീയ സമാജം 60-മത് വാർഷിക നടത്ത മത്സരം ഞായറാഴ്ച (22/02/2026) മുംബൈയിൽ സംഘടിപ്പിച്ചു. ദാദർ ശിവാജി പാർക്കിൽ രാവിലെ 6.30ന് നടന്ന മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി നൂറ്റമ്പതോളം മത്സരാർത്ഥികൾ പങ്കെടുത്തു.

    സമാജത്തിൻ്റെ ഗരിമയും പൊലിമയും വിളിച്ചോതുന്ന, അറുപതു വർഷങ്ങളായി സമാജം സംഘടിപ്പിച്ചു വരുന്ന ഈ കായിക മാമാങ്കം ഇതിലൂടെ ഒരു മഹത്തായ നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണ്. കബഡി അസോസിയേഷൻ ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായചടങ്ങിൽ 2023 ലെ ദ്രോണാചാര്യ അവാർഡ് ജേതാവായ ശ്രീ ഗണേഷ് പ്രഭാകർ ദേവ്രഖാർ മുഖ്യാതിഥിയായി പങ്കെടുത്തു. സമാജം സ്പോർട്സ് ഇൻചാർജ് ശ്രീ ആർ.എൻ. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി ശ്രീ എ.ആർ. ദേവദാസ് സ്വാഗതവും സമാജത്തിൻ്റെ പരിപാടികളെ പറ്റി വിശദീകരണവും നടത്തി. ട്രഷറർ ശ്രീ എം.വി. രവി നന്ദിയും ശ്രീ. കെ. പത്മസുന്ദരൻ പരിപാടിയുടെ അവതരണവും നിർവഹിച്ചു.

    മുഖ്യാതിഥി വിജയികൾക്ക് കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.

    വിജയികൾ:

    10 കിലോമീറ്റർ – പുരുഷ വിഭാഗം
    സഹോദരങ്ങളായ രാജൻ രൂപേന്ദ്ര സിംഗ് (ഒന്നാം സ്ഥാനം), സുജിത് രൂപേന്ദ്ര സിംഗ് (രണ്ടാം സ്ഥാനം), എസ്.എസ്. സാഹനെ ഹൈ സ്കൂൾ, ഖാറിലെ ദിഷു ഘോജി (മൂന്നാം സ്ഥാനം). അവിനവ് മൗര്യ സ്റ്റൈലിഷ് വാക്കറായി തിരഞ്ഞെടുത്തു.

    10 കിലോമീറ്റർ – വനിതാ വിഭാഗം
    പ്രിയ വിജയ് കുമാർ ഗുപ്ത (ഫിറ്റ് ഡിസയർ ക്ലബ്) – ഒന്നാം സ്ഥാനം
    മാലതി ആചാര്യ (എസ്.എസ്. സാഹനെ ഹൈ സ്കൂൾ, ഖാർ) – രണ്ടാം സ്ഥാനം
    മിതാലി ബോബ്ലെ (ശ്രീ സമർത്ഥ വ്യായാം മന്ദിർ, ദാദർ) – മൂന്നാം സ്ഥാനം
    രൂപാലി യു. നായ്ക് വാഡേ സ്റ്റൈലിഷ് വാക്കർ ആയി തിരഞ്ഞെടുത്തു.

    10 കിലോമീറ്റർ – 15 വയസ്സിനു താഴെയുള്ള ആൺകുട്ടികൾ
    അമരിഷ് പാൽ – ഒന്നാം സ്ഥാനം
    വീർ പാട്ടീൽ – രണ്ടാം സ്ഥാനം
    ഗൗരേഷ് ദൽവി (ശ്രീ സമർത്ഥ വ്യായാം മന്ദിർ, ദാദർ) – മൂന്നാം സ്ഥാനം
    സിദ്ധാനന്ദ് ജസ്‌വാൾ (ഫിറ്റ് ഡിസയർ ക്ലബ്) സ്റ്റൈലിഷ് വാക്കർ

    10 കിലോമീറ്റർ – 15 വയസ്സിനു താഴെയുള്ള പെൺകുട്ടികൾ
    സുമൻ മുണ്ടെ (എസ്.എസ്. സാഹനെ ഹൈ സ്കൂൾ, ഖാർ) – ഒന്നാം സ്ഥാനം
    കരിഷ്മ സോൻകർ – രണ്ടാം സ്ഥാനം
    ആരതി യാദവ് (ശ്രീ സമർത്ഥ വ്യായാം മന്ദിർ, ദാദർ) – മൂന്നാം സ്ഥാനം
    ആരോഹി ജാദവ് സ്റ്റൈലിഷ് വാക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

    40–50 വയസ് – പുരുഷ വിഭാഗം
    സഞ്ജയ് ദൽവി (ശ്രീ സമർത്ഥ വ്യായാം മന്ദിർ, ദാദർ) – ഒന്നാം സ്ഥാനം
    സുനിൽ എസ്. നാഗരെ – രണ്ടാം സ്ഥാനം

    40–50 വയസ് – വനിതാ വിഭാഗം
    ശ്രീമതി ആശാ ധനാവടെ – ഒന്നാം സ്ഥാനം
    ശ്രുതി ദൽവി (ശ്രീ സമർത്ഥ വ്യായാം മന്ദിർ, ദാദർ) – രണ്ടാം സ്ഥാനം

    50–65 വയസ് – പുരുഷ വിഭാഗം
    സുരേഷ് നായർ – ഒന്നാം സ്ഥാനം
    ശ്രീറാം ഗഞ്ചൽ – രണ്ടാം സ്ഥാനം

    50–65 വയസ് – വനിതാ വിഭാഗം
    ശ്രീമതി മനീഷ ചൗധരി – ഒന്നാം സ്ഥാനം
    കമൽ ദിൻകർ – രണ്ടാം സ്ഥാനം

    65–75 വയസ് – പുരുഷ വിഭാഗം
    ദിനേശ് ചന്ദ് അസോപിയ – ഒന്നാം സ്ഥാനം
    പുത്തൂർ ഗോവിന്ദൻ ബാബുരാജൻ – രണ്ടാം സ്ഥാനം

    65–75 വയസ് – വനിതാ വിഭാഗം
    ശ്രീമതി ശ്യാമള ഉണ്ണി – ഒന്നാം സ്ഥാനം
    ലീലാമ്മ ഫ്രാൻസിസ് – രണ്ടാം സ്ഥാനം

    75 വയസിന് മുകളിൽ – പുരുഷ വിഭാഗം
    എക്‌നാഥ് പാട്ടീൽ – ഒന്നാം സ്ഥാനം
    ഡോ. സാന്റ മരിയ – രണ്ടാം സ്ഥാനം

    75 വയസിന് മുകളിൽ – വനിതാ വിഭാഗം
    മീന ധനഞ്ജയ് ആചാര്യ ട്രോഫി കരസ്ഥമാക്കി.

    സമാജം ഭാഷാ പ്രാദേശിക ഭേദങ്ങൾക്കതീതമായി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ സമൂഹത്തിൽ ആരോഗ്യബോധവും ഐക്യവും അച്ചടക്കവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിശിഷ്ടാതിഥി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.

    മത്സരത്തിൻ്റെ സമ്പൂർണ്ണ വിജയത്തിന് സമാജം ഭാരവാഹികളുടെയും മുൻ ഭാരവാഹികളുടെയും വനിതാ അംഗങ്ങളുടെയും നിസ്സീമമായ സഹായ സഹകരണങ്ങൾ ഉണ്ടായിരുന്നു.

    സമാജം ഭാരവാഹികളായ ശ്രീ ആൽബൻകുമാർ, ശ്രീ വിനോദ്കുമാർ , മണികണ്ഠൻ, കൃഷ്ണകുമാർ എം.ജി., ജ്യോതിർമയി എന്നിവർ പരിപാടിയുടെ സുഗമമായ നടത്തിപ്പിന് നിയന്ത്രണവും നേതൃത്വവും നൽകി.

    മുൻ ഭാരവാഹികളായ പ്രേമരാജൻ നമ്പ്യാർ, ആർ.വി.വേണുഗോപാൽ, സി.പി. ഹരിദാസ്, ജയറാം, ബിന്ദു പ്രിയൻ എന്നിവരോടൊപ്പം
    സമാജം വനിതാ വിഭാഗം അംഗങ്ങളായ അനന്ദ എസ്. നായർ, ധന്യാ, ഊർമിള, രേഷ്മ എന്നിവരും പരിപാടിയുടെ സമ്പൂർണ്ണ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

    എല്ലാവരുടെയും കൂട്ടായ പരിശ്രമവും അർപ്പണ മനോഭാവവും കൊണ്ടാണ് ഈ 60-മത് വാർഷിക നടത്ത മത്സരം ഭംഗിയായി സംഘടിപ്പിക്കാൻ സാധിച്ചത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര യൂണിറ്റ് വനിതാ ദിനം ആഘോഷിച്ചു

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര സംസ്ഥാന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലാഡ് വെസ്റ്റ് ബോംബെ കേരളീയ സമിതിയിൽ...

    കലാരംഗത്ത് തരംഗമായി ‘ഗംഗാ തരംഗം’: നാസിക് നായർ സേവാ സമാജത്തിന്റെ വനിതാദിനാഘോഷം ശ്രദ്ധേയമായി (Watch Video)

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാസിക് നായർ സേവാ സമാജം സംഘടിപ്പിച്ച ‘ഗംഗാ തരംഗം’ സാംസ്കാരിക പരിപാടി ശ്രദ്ധേയമായി. സ്ത്രീശക്തിയെയും...

    പാട്ടും പദവും പകർന്നാടി സഹൃദയ സന്ധ്യ; കല്യാൺ സാംസ്കാരിക വേദിയുടെ രണ്ടാം വാർഷികം

    ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് മനുഷ്യപ്രകാശം ജ്വലിപ്പിച്ചുകൊണ്ട് കല്യാൺ സാംസ്കാരിക വേദി രണ്ടുവർഷം പിന്നിടുന്നു. എഴുത്തിന്റെയും വായനയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും...

    മുംബൈ ശ്രീനാരായണ ഗുരു കോളേജിന് സ്വയംഭരണ പദവി ലഭിച്ചു

    മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ മാനേജ്‌മെന്റിൽ പ്രവർത്തിക്കുന്ന ചെമ്പൂരിലെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് സയൻസിനു സ്വയംഭരണ...
    spot_img

    More like this

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര യൂണിറ്റ് വനിതാ ദിനം ആഘോഷിച്ചു

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര സംസ്ഥാന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലാഡ് വെസ്റ്റ് ബോംബെ കേരളീയ സമിതിയിൽ...

    കലാരംഗത്ത് തരംഗമായി ‘ഗംഗാ തരംഗം’: നാസിക് നായർ സേവാ സമാജത്തിന്റെ വനിതാദിനാഘോഷം ശ്രദ്ധേയമായി (Watch Video)

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാസിക് നായർ സേവാ സമാജം സംഘടിപ്പിച്ച ‘ഗംഗാ തരംഗം’ സാംസ്കാരിക പരിപാടി ശ്രദ്ധേയമായി. സ്ത്രീശക്തിയെയും...

    പാട്ടും പദവും പകർന്നാടി സഹൃദയ സന്ധ്യ; കല്യാൺ സാംസ്കാരിക വേദിയുടെ രണ്ടാം വാർഷികം

    ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് മനുഷ്യപ്രകാശം ജ്വലിപ്പിച്ചുകൊണ്ട് കല്യാൺ സാംസ്കാരിക വേദി രണ്ടുവർഷം പിന്നിടുന്നു. എഴുത്തിന്റെയും വായനയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും...