More
    HomeNewsമുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി...

    മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ

    Published on

    മുംബൈ: റെയിൽവേ റിസർവേഷൻ സംവിധാനത്തിൽ മുതിർന്ന പൗരന്മാർക്ക് (Senior Citizens) കോവിഡ് കാലത്തിന് മുമ്പ് ലഭിച്ചിരുന്ന യാത്രാനിരക്കിളവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളീയ കൾച്ചറൽ സൊസൈറ്റി (KCS) പൻവേൽ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവർക്കു നിവേദനം സമർപ്പിച്ചു.

    കോവിഡ് മഹാമാരിക്കാലത്ത് സ്ഥിരം സർവീസുകൾക്ക് പകരം പ്രത്യേക ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. ഈ കാലയളവിൽ മുതിർന്ന പൗരന്മാർക്ക് അനുവദിച്ചിരുന്ന യാത്രാ ഇളവ് നിർത്തിവെച്ചിരുന്നു. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുകയും ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്തിട്ടും മുതിർന്ന പൗരന്മാർക്കുള്ള ഇളവ് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ലെന്ന് കെ.സി.എസ്. ചൂണ്ടിക്കാട്ടി.

    രാജ്യത്തെ ലക്ഷക്കണക്കിന് മുതിർന്ന പൗരന്മാർക്ക് ഇത് സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, യാത്രാനിരക്കിളവ് എത്രയും വേഗം പുനരാരംഭിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് വീണ്ടും കത്തയച്ചതായും കെ.സി.എസ്. അറിയിച്ചു.

    ഈ വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്ത പക്ഷം പൻവേൽ റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രതിഷേധ സമരവും ധർണയും സംഘടിപ്പിക്കാൻ നിർബന്ധിതരാകുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.

    കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ പ്രസിഡന്റ് മനോജ് കുമാർ എം.എസ് (99673 74240), സെക്രട്ടറി മുരളി കെ. നായർ (93249 29130) എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്

    മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക...

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...

    കണ്ണ് ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്കകം ചികിത്സാസഹായം; AIKMCC മഹാരാഷ്ട്രയുടെ മാതൃകാപരമായ ഇടപെടൽ

    മുംബൈ: അടിയന്തരമായി കണ്ണ് ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായിരുന്ന അസുഖബാധിതയായ ഒരു സ്ത്രീക്ക് മണിക്കൂറുകൾക്കകം ആവശ്യമായ തുക സമാഹരിച്ച്...
    spot_img

    More like this