More
    HomeNewsഅംഗീകാരവും പ്രശംസയും മനുഷ്യബന്ധങ്ങളുടെ അടിത്തറ - ഡോ.എസ്. ഗിരിജ; ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ഓൺലൈൻ...

    അംഗീകാരവും പ്രശംസയും മനുഷ്യബന്ധങ്ങളുടെ അടിത്തറ – ഡോ.എസ്. ഗിരിജ; ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി

    Published on

    മുംബൈ, ജൂലൈ 20: ദൈനംദിന ജീവിതത്തിൽ പരസ്പരം നൽകുന്ന അംഗീകാരങ്ങളും പ്രശംസകളും മനുഷ്യബന്ധങ്ങളെ ദൃഢമാക്കുന്നതിലും വ്യക്തികളുടെ മാനസിക വളർച്ചയിലും നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് പ്രമുഖ ശിശു വികസന വിദഗ്ധ ഡോ. എസ്. ഗിരിജ അഭിപ്രായപ്പെട്ടു. ഫെയ്മ (FAIMA) മഹാരാഷ്ട്ര വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ‘Importance of Appreciation in Day-to-Day Life’ (ദൈനംദിന ജീവിതത്തിലെ അഭിനന്ദനത്തിന്റെ പ്രാധാന്യം) എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. കൊച്ചി അമൃത ഹോസ്പിറ്റലിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ വിദഗ്ധയാണ് ഡോ. ഗിരിജ.

    കുടുംബജീവിതത്തിലും ജോലിസ്ഥലത്തും പൊതുസമൂഹത്തിലും മറ്റുള്ളവരെ അഭിനന്ദിക്കാനും അവരുടെ കഴിവുകളെ അംഗീകരിക്കാനും കാണിക്കുന്ന ചെറിയ മനോഭാവങ്ങൾ പോലും വലിയ നല്ല മാറ്റങ്ങൾക്ക് കാരണമാകുമെന്ന് അവർ ലളിതമായ ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചു. ട്രാൻസാക്ഷണൽ അനാലിസിസിലെ (Transactional Analysis) ‘സ്ട്രോക്ക്’ (Stroke) എന്ന ആശയത്തിലൂന്നിയാണ് പ്രഭാഷണം നടന്നത്. ഓരോ മനുഷ്യന്റെയും നിലനിൽപ്പിനും മാനസിക വളർച്ചയ്ക്കും ഇത്തരം ‘സ്ട്രോക്കുകൾ’ അഥവാ ശ്രദ്ധയും പ്രശംസയും അനിവാര്യമാണെന്നും, ഇവയുടെ അഭാവം വ്യക്തികളിൽ പ്രതികൂല സ്വഭാവരീതികൾക്കും ശ്രദ്ധ നേടാനുള്ള തെറ്റായ ശ്രമങ്ങൾക്കും കാരണമാകുമെന്നും ഡോ. ഗിരിജ ചൂണ്ടിക്കാട്ടി.

    വാക്കുകളാലുള്ളതും അല്ലാത്തതുമായ പോസിറ്റീവ് സ്ട്രോക്കുകൾ വ്യക്തിത്വത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും, ലഭിക്കുന്ന അംഗീകാരങ്ങളെ സ്വീകരിക്കുന്നതിലെ മനോനിലയും, “I’m OK – You’re OK” എന്ന ആരോഗ്യകരമായ ജീവിതനിലപാട് വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും അവർ വിശദീകരിച്ചു. നല്ല പ്രശംസകൾ മനസ്സിൽ (Stroke Bank) ശേഖരിച്ചുവെക്കുന്നത് ആത്മവിശ്വാസം ഇരട്ടിയാക്കുമെന്നും ഡോ. ഗിരിജ ഓർമ്മിപ്പിച്ചു. തുടർന്ന് നടന്ന സജീവമായ സംവാദവേളയിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് അവർ പ്രായോഗികമായ മറുപടികൾ നൽകി.

    ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ചെയർപേഴ്സൺ വിനീത പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനിത ബാബു തോമസ് സ്വാഗതം ആശംസിച്ചു. വിജയലക്ഷ്മി നായർ പരിപാടിയുടെ അവതരണം ഭംഗിയായി നിർവഹിച്ചു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പ്രതിനിധികൾ പങ്കെടുത്ത സെമിനാറിന് അഡ്വ. തുഷാരി പിള്ള നന്ദി രേഖപ്പെടുത്തി.സംസ്ഥാന ജോയിൻ സെക്രട്ടറി രാജീവ് പണിക്കർ, അമരാവതി സോൺ പ്രതിനിധി ബിജി ഷാജി,കൺവീനർ ബോബി സുലക്ഷണ ഉൾപ്പെടെയുള്ള ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...

    കണ്ണ് ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്കകം ചികിത്സാസഹായം; AIKMCC മഹാരാഷ്ട്രയുടെ മാതൃകാപരമായ ഇടപെടൽ

    മുംബൈ: അടിയന്തരമായി കണ്ണ് ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായിരുന്ന അസുഖബാധിതയായ ഒരു സ്ത്രീക്ക് മണിക്കൂറുകൾക്കകം ആവശ്യമായ തുക സമാഹരിച്ച്...

    പ്രതീക്ഷ ഫൗണ്ടേഷൻ ഓണാഘോഷത്തിൽ കേരള ഗവർണ്ണർ പങ്കെടുക്കും

    വസായ്: സെപ്തംബർ 6 ന് നടക്കുന്ന പ്രതീക്ഷ ഫൗണ്ടേഷൻ്റെ ഓണാഘോഷത്തിലും പ്രതീക്ഷ പുരസ്ക്കാര വിതരണ ചടങ്ങിലും കേരള ഗവർണ്ണർ...
    spot_img

    More like this