Homeസീവുഡ്‌സിൽ സെപ്റ്റംബർ 14 ന് ഭീമൻ പൂക്കളവും കലാസന്ധ്യയും

സീവുഡ്‌സിൽ സെപ്റ്റംബർ 14 ന് ഭീമൻ പൂക്കളവും കലാസന്ധ്യയും

Published on

സീവുഡ്‌സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിവേ സ്റ്റേഷൻ കോംപ്ലക്സുകളിലൊന്നായ നെക്സ്സ് മാളും കൈകോർത്ത് ഭീമൻ പൂക്കളവും കലാ സാംസ്ക്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 14 ന് പത്തര മുതൽ ഭീമൻ പൂക്കളം സീവുഡ്സ്ലെ നെക്സസ് മാളിന്റെ അകത്തളത്തിൽ പൊതുജനങ്ങൾക്കായി ഒരുങ്ങും. അന്ന് വൈകീട്ട് നാലര മുതൽ ഒമ്പതര വരെ വിവിധ കലാപരിപാടികളും മാളിൽ അരങ്ങേറും.

ഓണവും കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഓണം ഓപ്പുലൻസ് എന്ന കലാസന്ധ്യയിൽ മെഗാപ്പൂക്കളത്തിന് പുറമേ കഥകളി, തെയ്യം, മവേലിത്തമ്പുരാന്റെ സന്ദർശനം, ചെണ്ടമേളം, തിരുവാതിരക്കളി, മോഹിനിയാട്ടം എന്നിവയുണ്ടാവും.

കൂടാതെ ഓണപ്പൊട്ടന്മാർ, പരശുരാമൻ, വാമനൻ തുടങ്ങിയ നടന്നു നീങ്ങുന്ന വേഷങ്ങളും കലാസന്ധ്യയിൽ അണിനിരക്കും.

ഒരു ദേശത്തിൻ്റെ ഓണത്തെയും കേരള സംസ്ക്കാരത്തേയും അന്യസംസ്ഥാനക്കാർക്ക് പരിചിതമാക്കുന്ന രീതിയിലാണ് ഓണം ഓപ്പുലൻസ് ഒരുക്കിയിരിക്കുന്നത്.

ജാതി – മത – ദേശ – ഭാഷ – തൊഴിൽ – സമാജ സംഘടന – രാഷ്ട്ര – രാഷ്ട്രീയ ഭേദമന്യേ, സീവുഡ്സ് സമാജം ഒരുക്കി വരുന്ന നെക്സസ് മാളിലെ ഭീമൻ പൂക്കളങ്ങൾ പ്രളയബാധിതയായ കേരളത്തിന് കൈത്താങ്ങേകാനും മുന്നോട്ടിറങ്ങി വന്നിരുന്നു.

സമാനതകളില്ലാത്ത കേരളത്തിൻ്റെ സംസ്ക്കാരിക വൈവിധ്യത്തെ വിളിച്ചോതുന്ന രീതിയിലാണ് കലാ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

വലുപ്പം കൊണ്ടും പങ്കാളിത്തം കൊണ്ടും റെക്കോഡിനരികെ എത്തുന്ന പൂക്കളമൊരുക്കുന്നത് നൂറിൽപരം സീവുഡ്സ് സമാജത്തിന്റെ കലാകാരന്മാരാണ്.

മുംബൈ നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുന്ന സമാജങ്ങളിലൊന്നായ സീവുഡ്‌സ് മലയാളി സമാജം ഇതാദ്യമായല്ല മെഗാപ്പൂക്കളമൊരുക്കുവാൻ നെക്സസ് മാളുമായി കൈകോർക്കുന്നത്.

ഓണം ഓപ്പുലൻസിൽ ഓണപ്പൊട്ടന്മാർ തെയ്യത്തോടും വാമനനോടും പരശുരാമനോടും കൈ കോർക്കുന്ന കാഴ്ച്ചയോടൊപ്പം നടന്നു നീങ്ങുന്ന വേഷങ്ങൾ ഓണം ഓപ്പുലൻസിനെ വർണ്ണശബളമാക്കും.

ഓണത്തിൻ്റെ മുന്നോടിയായി നെക്സസ് മാളിൻ്റെ നടുത്തളത്തിൽ പൂക്കളമെന്നത് അന്യഭാഷക്കാർ കാത്തിരിക്കുന്ന ഒരു ഉത്സവമായി മാറിയിരിക്കുകയാണ്.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this