എസ്എൻഡിപി യോഗം മൂംബൈ-താനെ യൂണിയന്റെ ആഭിമുഖ്യത്തിൽ നവി-മുംബൈ ജൂയിനഗർ ബണ്ട്സ് അസോസിയേഷൻ ആഡിറ്റോറിയത്തിൽ നടന്ന 170-മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിൽ, വിവിധ ശാഖകളിൽ നിന്നുമുള്ള അംഗങ്ങൾ പങ്കെടുത്തു.
എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗം ബാലേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, മുംബൈ താനെ യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ സ്വാഗത പ്രസംഗവും കേരളത്തിൽ നിന്നും വന്ന എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ചതയദിന സന്ദേശം നൽകി.
മുൻമന്ത്രി ഗണേഷ് നായിക്ക്, ഭണ്ഡാരി സമാജം പ്രസിഡന്റ് നവിൻചന്ദ്ര ബണ്ടി വാഡേക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
യൂത്ത് വിങ്ങിന്റെ പങ്കാളിത്തം വിപുലപ്പെടുത്തി യൂണിയൻ കമ്മിറ്റിയിൽ കൊണ്ടു വരണമെന്നും സംഘടനാപാടവം വളർത്തി വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരാക്കി വളർത്തിയെടുക്കണമെന്നും ജനറൽ കൺവീനർ അജയ് കുമാർ അഭിപ്രായപ്പെട്ടു
ചതയ സദ്യക്ക് ശേഷം നടന്ന വൈവിധ്യമാർന്ന കലാപരിപാടികൾ വിവിധ ശാഖകളിൽ നിന്നുള്ള അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് തിളങ്ങി.
യൂണിയൻ ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ് അംഗങ്ങൾ, ശാഖായോഗം ഭാരവാഹികൾ എന്നിവരാണ് ജയന്തി ആഘോഷ ചടങ്ങുകളുടെ ഏകോപനം നിർവഹിച്ചത്. ശ്രീകുമാർ മാവേലിക്കരയും സൂര്യയും ചടങ്ങുകൾ നിയന്ത്രിച്ചു.
- ട്രാൻസ് ജൻഡർ സമൂഹത്തിന് ദീപാവലി സ്നേഹവിരുന്നൊരുക്കി പ്രതീക്ഷ ഫൗണ്ടേഷൻ
- കേരളീയ സമാജം നാഗ്പൂരിൽ കേരളപ്പിറവി ആഘോഷം; കലാസന്ധ്യയിൽ നിറഞ്ഞത് കേരളീയ തനിമയും വൈവിധ്യവും
- നോർക്ക കെയർ ഇൻഷ്വറൻസ് പ്രീമിയം വർധനവിനെതിരെ മുംബൈയിൽ പ്രവാസി സംഘടനകളുടെ ശക്തമായ പ്രതിഷേധം
- തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷൻ; നിർധന കുടുംബത്തിന് ദീപാവലി കൈത്താങ്ങ്
- 93-ാം വയസ്സിലും അധ്വാനിക്കുന്ന മീൻകാരി മൗസി’ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിശബ്ദ പാഠം
