മാനസരോവർ കാമോത്തേ മലയാളി സമാജത്തിന്റെ പതിനാറാം വാർഷികം 2024 ജനുവരി 11, 12 തീയതികളിലായി നടന്നു.
ഒന്നാം ദിവസം പൊതുസമ്മേളനവും, സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ONGC ചീഫ് ജനറൽ മാനേജർ S വിനോദ്‌കുമാർ മുഖ്യാതിഥിയായിരുന്നു. കാമോത്തേ പോലീസ് സ്റ്റേഷൻ സീനിയർ പോലീസ് ഇൻസ്‌പെക്ടർ വിമൽ ബിഡ്‌വേ, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് പി ബി വിനോദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
സമാജം പ്രസിഡന്റ് സി പി ജലേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ ബി ശിവപ്രസാദ് സ്വാഗത പ്രസംഗം നടത്തി. ഉപദേശകസമിതി ചെയർമാൻ ഓ കെ പ്രസാദ് ആശംസാപ്രസംഗവും പ്രോഗ്രാം കോഓർഡിനേറ്റർ എൽദോ ചാക്കോ നന്ദി പ്രകാശനവും നടത്തി.
സമാജം ട്രഷറർ ഗോകുൽദാസ് , പ്രോഗ്രാം കൺവീനർ പ്രേമാനന്ദ് എന്നിവർ സന്നിഹിതരായിരുന്നു. വിവിധ മേഖലകളിൽ അംഗീകാരം കരസ്ഥമാക്കിയ വ്യക്തികൾ, മലയാളം അദ്ധ്യാപകർ എന്നിവരെ ആദരിച്ചു. രണ്ടാം ദിവസം പ്രശസ്ത ഗായകൻ ഋതുരാജ് , പോൾസൺ ഭാസി എന്നിവരുടെ നേതൃത്വത്തിലുള്ള മ്യൂസിക്കൽ കോമഡിഷോയും ഉണ്ടായിരുന്നു.