രാജ്യത്ത് അവയവ ദാനത്തിന്റെ മഹത്വവും പ്രാധാന്യവും ജനങ്ങളിൽ എത്തിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അതിനൊരു നിമിത്തമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഫാദർ ഡേവിസ് ചിറമേൽ മുംബൈയിൽ പറഞ്ഞു. എന്നാൽ പിന്നീട് ഈ മേഖലയിൽ നടക്കുന്നത് കേട്ടാൽ വിശ്വസിക്കാത്ത തട്ടിപ്പുകളാണെന്നും ഇതിന് തടയിടാൻ ബന്ധപ്പെട്ട വകുപ്പുകൾ മുൻകൈ എടുക്കണമെന്നും ഫാദർ ചിറമേൽ മുന്നറിയിപ്പ് നൽകി
പ്രളയ കാലത്ത് കേരളത്തിൽ കാണുവാൻ കഴിഞ്ഞത് മനുഷ്യ നന്മയാണെന്നും എന്നാൽ ആ നന്മയെ നിലനിർത്താൻ കഴിയാതെ പോയതാണ് സമൂഹം നേരിടുന്ന വെല്ലുവിളിയെന്നും ഫാദർ ചിറമേൽ സൂചന നൽകി.
സങ്കടം പങ്കിടുന്നിടത്താണ് സന്തോഷമുണ്ടാകുകയെന്നും സന്തോഷം പങ്കിടുന്ന വേളകളിൽ കിട മത്സരങ്ങളാണ് കാണുവാൻ കഴിയുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ക്രിസ്‌മസ് ദാനത്തിന്റെയും സ്നേഹത്തിന്റെയും പങ്കു വയ്ക്കലിന്റെയും ആഘോഷമാണെന്നും ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ക്രിസ്‌മസ് ആശംസകൾ നേർന്ന് കൊണ്ട് ഫാദർ ഡേവിസ് ചിറമേൽ സന്ദേശം അറിയിച്ചു.