More
    HomeLifestyleസിനിമാ നടിയാകണമെന്ന മോഹവുമായി ഉയരം കൊണ്ട് ലോകം കീഴടക്കിയ മഹാരാഷ്ട്രക്കാരി

    സിനിമാ നടിയാകണമെന്ന മോഹവുമായി ഉയരം കൊണ്ട് ലോകം കീഴടക്കിയ മഹാരാഷ്ട്രക്കാരി

    Published on

    spot_img

    ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത മഹാരാഷ്ട്രയിലെ നാഗ്‌പൂരിലുണ്ട്. ജ്യോതി കിസാൻജി ആംഗെ. വയസ്സ് 31. രണ്ടടി ഉയരവും അഞ്ചര കിലോ തൂക്കവും മാത്രമാണ് ജ്യോതിക്ക്

    എന്നാൽ ഇതൊന്നും ജ്യോതിയുടെ സാധാരണ ജീവിതത്തെ ബാധിച്ചിട്ടില്ല.

    31ലും കൗമാരം മനസ്സിൽ സൂക്ഷിക്കുന്ന ജ്യോതിക്ക് കൗമാരപ്രായക്കാരായ ഒട്ടുമിക്ക പെൺകുട്ടികളെയും പോലെ ഫാഷനും മേക്കപ്പും ഏറെ ഇഷ്ടമാണ്. തൻ്റെ പോരായ്മകളെ മനസ്സ് കൊണ്ട് തോൽപ്പിച്ച ജ്യോതിക്ക് എപ്പോഴും ഒരുങ്ങി നടക്കാനാണ് താല്പര്യം.

    ‘ബിഗ് ബോസ് 6’ ലെ മത്സരാർത്ഥിയായതോടെ ജ്യോതി ഉയരങ്ങൾ താണ്ടാൻ തുടങ്ങി.
    അമേരിക്കൻ ഹൊറർ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച ജ്യോതിയുടെ മെഴുക് പ്രതിമ ലോണവാല വാക്സ് മ്യൂസിയത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

    ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ജ്യോതിയുടെ പേരിലാണ്.

    അടുത്തിടെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയുമായി ഇവർ കൂടിക്കാഴ്ച നടത്തിയത്. തുര്‍ക്കിയില്‍ നിന്നുള്ള 25-കാരിയായ റുമെയ്‌സ ഗെല്‍ഗി. ഏഴ് അടിയും 8 ഇഞ്ചാണ് റുമെയ്‌സയുടെ ഉയരം. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധികളാണ് ഈ അപൂർവ സംഗമത്തിന് വേദിയൊരുക്കിയത്.

    1993 ഡിസംബർ 16 ന് ഇന്ത്യയിലെ നാഗ്പൂരിൽ ജനിച്ച ജ്യോതി 5 വയസ്സ് വരെ ശരാശരി വലിപ്പമുള്ള കുട്ടിയായിരുന്നു. എന്നാൽ പിന്നീട് വളർച്ചയുണ്ടായില്ല. പ്രൈമോർഡിയൽ ഡ്വാർഫിസം’ എന്ന ജനിതക അവസ്ഥയാണ് കാരണമായി ഡോക്ടമാർ പറയുന്നത്

    നാല് വയസ്സ് മുതൽ ജ്യോതി തൻ്റെ പ്രായത്തിലുള്ള മറ്റെല്ലാ കുട്ടികൾക്കൊപ്പമാണ് സ്കൂളിൽ പോയത്, എന്നിരുന്നാലും ചെറിയ മേശയും കസേരയും ഉപയോഗിക്കേണ്ടി വന്നു.

    ഇന്ന് 12 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള യൂട്യൂബർ കൂടിയാണ് ജ്യോതി.

    ഒരു സിനിമാനടിയാകണമെന്ന മോഹമാണ് ജ്യോതി മനസ്സിലൊളിപ്പിച്ച സ്വപ്നം. ഉയരങ്ങളെ മന:ശക്തികൊണ്ട് കീഴടക്കിയ ജ്യോതിക്ക് ആ സ്വപ്ന സാക്ഷാൽക്കാരവും വിദൂരമല്ല.

    Latest articles

    പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം

    രാജൻ കിണറ്റിങ്കര എഴുതി പ്രമുഖ എഴുത്തുകാരൻ  സി. രാധാകൃഷ്ണന്റെ അവതാരികയിൽ  2014 -15 ൽ പ്രസിദ്ധീകരിച്ച "കാലഭേദങ്ങൾ" എന്ന...

    ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു

    ഡോംബിവ്‌ലി പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ...

    ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി

    ബോംബെ കേരളീയ സമാജം ഇന്ന് (02.02.2025) മുംബൈയിൽ നടത്ത മത്സരം സംഘടിപ്പിച്ചു. ദാദർ ശിവാജി പാർക്കിൽ രാവിലെ 6-30...

    കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ

    കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ പത്താമത് പൊതുയോഗം നടന്നു. കെ.സി എസ് ഓഫിസ് അങ്കണത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ...
    spot_img

    More like this