ഭാരതത്തിന്റെ 76-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ഞായറാഴ്ച രാവിലെ 8:30 ന് ഓഫീസ് അങ്കണത്തിൽ ദേശീയ പതാക ഉയർത്തും.
ചടങ്ങിന് ശേഷം ചായ സൽക്കാരവും തുടർന്ന് 10:00 മണിയോടു കൂടി കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ പൊതുയോഗവും ഉണ്ടായിരിക്കുമെന്ന് സംഘടനയുടെ പ്രസിഡന്റ് മനോജ് കുമാർ എം.എസ്. അറിയിച്ചു.
യോഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുമെന്ന് സെക്രട്ടറി മുരളി കെ.നായർ അറിയിച്ചു.