രാജ്യത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ദേശീയ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ജ്യോതിന്ദ്രൻ മുണ്ടക്കൈയെ തിരഞ്ഞെടുത്തു. ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് എയ്‌മ മഹാരാഷ്ട്ര ചെയർമാൻ കൂടിയായ ജ്യോതീന്ദ്രനെ ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുത്തത്.
കഴിഞ്ഞ 2 ദിവസമായി നവി മുംബൈയിൽ നടന്ന നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് നൂറോളം പ്രതിനിധികൾ പങ്കെടുത്തു. സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗത്തിൽ ഭാവി പരിപാടികളും ചർച്ച ചെയ്തു.