മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിലാണ് നഗരത്തെ ഞെട്ടിച്ച സംഭവം. ഗൂഗിളിന്റെ സിംഗപ്പൂർ ഓഫീസിൽ ഐ ടി വിദഗ്ദനായ വിജയ് വേലായുധനനെ ഡോംബിവിലിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഐ എ എസ് ലഭിച്ച ശേഷം ഗോവയിൽ സബ് കളക്ടറായി ചുമതലയേറ്റിരുന്ന വിജയ്, പിന്നീട് ഈ പദവി ഉപേക്ഷിച്ചാണ് ഗൂഗിളിൽ ഹെഡ് ഓഫ് സ്ട്രാറ്റജിയായി ചേരുന്നത്. 33 വയസ്സായിരുന്നു.
ഈ ഞായറാഴ്ച (ഫെബ്രുവരി 2) വിവാഹം നടക്കാനിരിക്കെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച സംഭവം.
സഹപാഠിയായിരുന്ന പെൺകുട്ടിയെയാണ് വിവാഹം കഴിക്കാനിരുന്നത്. ഡോംബിവ്‌ലിയിലാണ് സംഭവം. ഇവർ തമ്മിൽ കുറെ നാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.
വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന് പുറത്ത് ഒരു കുറിപ്പ് എഴുതി വച്ചായിരുന്നു കടുംകൈ ചെയ്തത്. വാതിൽ തുറക്കരുതെന്നും താൻ ജീവനൊടുക്കുകയാണെന്നും പോലീസിൽ വിവരമറിക്കാനുമായിരുന്നു കുറിപ്പിൽ കണ്ടത്. വിജയ് താനെയിൽ പുതിയൊരു ഫ്ലാറ്റ് അടുത്തിടെ വാങ്ങിയിരുന്നു. അച്ഛനും അമ്മയും വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി താനെയിൽ പോയിരിക്കുകയായിരുന്നു. തിരിച്ചു വന്നപ്പോഴായിരുന്നു തീരാദുഖത്തിലാക്കിയ സംഭവം അറിയുന്നത്.
ഡോംബിവ്‌ലി വെസ്റ്റ് ചന്ദ്രഹാസ് സൊസൈറ്റിയിലാണ് താമസം. പെരുമ്പാവൂർ സ്വദേശിയായ വേലായുധൻ ലതിക ദമ്പതികളുടെ ഏക മകനാണ് വിജയ്.