HomeBusinessരാജ്യത്തെ ഷിപ്പിംഗ് മേഖലയിലെ പ്രമുഖ സ്ഥാപനം ഇനി തൃശൂരിലും; തുറന്നിടുന്നത് നിരവധി തൊഴിലവസരങ്ങൾ

രാജ്യത്തെ ഷിപ്പിംഗ് മേഖലയിലെ പ്രമുഖ സ്ഥാപനം ഇനി തൃശൂരിലും; തുറന്നിടുന്നത് നിരവധി തൊഴിലവസരങ്ങൾ

Published on

രാജ്യത്തെ ഷിപ്പിംഗ് മേഖലയിലെ പ്രമുഖ മലയാളി സംരംഭമായ എയ്‌ഗോൺ ഷിപ്പിംഗ് ഇന്ത്യയുടെ സഹോദര സ്ഥാപനമായ ഗാലിയോൺ ഷിപ്പിംഗിന്റെ പുതിയ ഓഫീസ് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ആരംഭിച്ചു. യുഎഇയിലെ നാഷണൽ അസോസിയേഷൻ ഓഫ് ഫ്രൈറ്റ് ആൻഡ് ലോജിസ്റ്റിക്സുമായി അഫിലിയേഷൻ, കൂടാതെ യുഎഇ വ്യാപാര നിയമവും NAFL ന്റെ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും മാനദണ്ഡങ്ങളും പാലിക്കുന്ന ബിസിനസ്സ് രീതിയാണ് ഏഗോൺ പാലിച്ച് വരുന്നത്.

കാൽപ്പന്തു കളിയിൽ കാലം മായ്ക്കാത്ത കാൽപ്പാടുകൾ പതിപ്പിച്ച പത്മശ്രീ ഐ എം വിജയനാണ് ഗാലിയോൺ ഷിപ്പിംഗ് ഓഫീസിന്റെ ഉത്ഘാടന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ സുനിൽ, ഷാജി, വിജീഷ്, രാജീവ് (Galeon dxb), ശിവ (Wanex shipping), വിനീത് ( AEGON dxb ), അബ്ദുൽ അസീസ് ( Galeon Saudi ), ഹരി, അനിൽ ( insprint logistics) തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

യുഎഇയിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന NVOCC ഷിപ്പിംഗ് ലൈൻ ഏജൻസി, പ്രോജക്ട് ലോജിസ്റ്റിക്സ് സ്പെഷ്യലിസ്റ്റ് & ഫ്രൈറ്റ് ഫോർവേഡിംഗ് കമ്പനികളിൽ ഒന്നാണ് ഗാലിയോൺ ഷിപ്പിംഗ്. രണ്ട് പതിറ്റാണ്ടിലേറെയായി NVOCC ഷിപ്പിംഗ്, ചരക്ക് ഫോർവേഡിംഗ്, പ്രോജക്റ്റ് കാർഗോ വൈദഗ്ധ്യമുള്ള ഷിപ്പിംഗ് വ്യവസായ പ്രൊഫഷണലുകളാണ് നയിക്കുന്നത്. സ്വന്തം ഓഫീസുകളുടെ വിപുലമായ ശൃംഖല, നെറ്റ്‌വർക്ക് ഏജന്റുമാർ, ലോകമെമ്പാടുമുള്ള മറ്റ് ബിസിനസ്സ് പങ്കാളികൾ എന്നിവയിലൂടെ ഉപയോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള സേവനം കുറഞ്ഞ ചിലവിൽ ലഭ്യമാക്കിയാണ് ആഗോള ചരക്ക് കൈമാറ്റ വ്യവസായത്തിൽ കമ്പനി പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നത്

കേരളത്തിലെ ഉൾഗ്രാമങ്ങളിലെ കുട്ടികൾക്ക് തൊഴിലവസരം പ്രദാനം ചെയ്യുക ഉദ്ദേശത്തോടെയാണ് ജന്മനാടായ തൃശൂരിൽ പുതിയ ഓഫീസ് ആരംഭിക്കുന്നതെന്ന് മാനേജിങ്ങ് ഡയറക്ടർ ഷൈബു വർഗീസ് പറഞ്ഞു.

മുംബൈയിലും നവി മുംബൈയിലുമായി അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണ് ഷൈബു. ജനം ടി വി സംപ്രേക്ഷണം ചെയ്യുന്ന ഹലോ മുംബൈ എന്ന വാരാന്ത്യ സമകാലിക പരിപാടിയുടെ മുഖ്യ പ്രായോജകർ കൂടിയാണ് എയ്‌ഗോൺ ഷിപ്പിംഗ് . മഹാരാഷ്ട്രയിൽ മലയാളികളുടെ ഒറ്റപ്പെട്ട ജീവിത സംഘർഷങ്ങളും അതിജീവനകഥകളും കൂടാതെ സംസ്ഥാനത്തെ മലയാളി യുവ പ്രതിഭകൾക്ക് അവരുടെ സർഗ്ഗ വാസനകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കിയുമാണ് ഹലോ മുംബൈ ഇതിനകം മഹാരാഷ്ട്രയിലെ മലയാളികളുടെ മുഖമായി മാറിയത്

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this