HomeLifestyleതാക്കറെ-ഫഡ്‌നാവിസ് വീണ്ടും ഒന്നിക്കുമോ? മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വീണ്ടും സന്ദർശിച്ച് ആദിത്യ താക്കറെ

താക്കറെ-ഫഡ്‌നാവിസ് വീണ്ടും ഒന്നിക്കുമോ? മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വീണ്ടും സന്ദർശിച്ച് ആദിത്യ താക്കറെ

Published on

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിയമസഭാ കൗൺസിൽ ചെയർമാന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ആദിത്യ താക്കറെയും ഫഡ്‌നാവിസും തമ്മിലുള്ള കൂടിക്കാഴ്ച.

ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ആദിത്യ താക്കറെ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) സോഫിടെൽ ഹോട്ടലിൽ എത്തിയത്. തൊട്ടുപിന്നാലെ, ഫഡ്‌നാവിസും ഹോട്ടലിൽ എത്തി. ഇരു നേതാക്കളും അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തിയതായാണ് പാർട്ടി വൃത്തങ്ങൾ പുറത്ത് വിട്ടത്.

എന്നിരുന്നാലും, ശനിയാഴ്ച ഫഡ്‌നാവിസ് ഹോട്ടലിൽ ഉണ്ടായിരുന്നെങ്കിലും ആദിത്യയെ കണ്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) വിശദീകരിച്ചത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയുമായും അജിത് പവാറിന്റെ എൻ‌സി‌പിയുമായും സഖ്യത്തിലാണ് . അതേസമയം, ഉദ്ധവ് താക്കറെയുടെ ശിവസേന (യു‌ബി‌ടി) പ്രതിപക്ഷമായ മഹാ വികാസ് അഗാധി (എം‌വി‌എ)യിലാണ്, അതിൽ ശരദ് പവാറിന്റെ എൻ‌സി‌പിയും കോൺഗ്രസും ഉൾപ്പെടുന്നു.

ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ രാം ഷിൻഡെയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ആദിത്യയും ഫഡ്‌നാവിസും തമ്മിലുള്ള കൂടിക്കാഴ്ച . ഇരുവരും വീണ്ടും ഒന്നിക്കുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ ചൂടൻ ചർച്ച. അതെ സമയം ഉദ്ധവ് താക്കറെ 2019 ൽ തന്റെ സഖ്യകക്ഷിയായ ദേവേന്ദ്ര ഫഡ്‌നവിസിനെ വഞ്ചിച്ചുവെന്ന് ആരോപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ രംഗത്തെത്തിയിരുന്നു.

ഭരണ സഖ്യത്തിൽ ചേരാൻ മുഖ്യമന്ത്രി ഫഡ്‌നാവിസ് ഉദ്ധവ് താക്കറെയെ തമാശയായി ക്ഷണിച്ചതിന് പിന്നാലെയായിരുന്നു ഷിൻഡെയുടെ പരാമർശം.

പുനഃസമാഗമം സാധ്യമാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശകലനം ചെയ്യുന്നത്. മഹാരാഷ്ട്രയിൽ എന്തും സംഭവിക്കാം. 2019 ന് ശേഷം നിരവധി അപ്രതീക്ഷിത സംഭവവികാസങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് ഞെട്ടലുണ്ടാക്കില്ല.”

Latest articles

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...
spot_img

More like this