HomeEntertainmentഹിന്ദുവിരുദ്ധ വികാരങ്ങൾ പ്രചരിപ്പിച്ചു; മലയാള ചിത്രത്തിനെതിരെ സൈബർ അറ്റാക്ക്!

ഹിന്ദുവിരുദ്ധ വികാരങ്ങൾ പ്രചരിപ്പിച്ചു; മലയാള ചിത്രത്തിനെതിരെ സൈബർ അറ്റാക്ക്!

Published on

ദുൽഖർ സൽമാൻ നിർമ്മിച്ച കല്യാണി പ്രിയദർശൻ നായികയായ ചിത്രത്തിനെതിരെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. ‘ഹിന്ദു വിരുദ്ധ പ്രചാരണം’ നടത്തിയെന്നാരോപിച്ച് ചിത്രം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് സൈബർ ഇടങ്ങൾ. മലയാള സിനിമാ വ്യവസായത്തെ ‘നാണം കെട്ടവരെന്നും’ എന്ന് ആക്ഷേപിച്ചതായാണ് മുംബൈയിലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലോകാ ചാപ്റ്റർ 1: ചന്ദ്ര എന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനിടെയാണ് വിവാദം. സോഷ്യൽ മീഡിയ ഉപയോക്താക്കളിലും നിരീക്ഷകരിലും ഒരു വിഭാഗം ചിത്രം ഹിന്ദു വിരുദ്ധ വികാരം നിറഞ്ഞതാണെന്ന് ആരോപിക്കുന്നു. പ്രധാന രംഗങ്ങളിലും ആഖ്യാന തിരഞ്ഞെടുപ്പുകളിലൂടെയും ഇത്തരം വിദ്വേഷങ്ങൾ എങ്ങനെ പ്രചരിപ്പിക്കപ്പെടുന്നുവെന്നാണ് ചിലർ ചോദിക്കുന്നത്.

സൂപ്പർഹീറോ ചിത്രമായ ലോകാ ചാപ്റ്റർ 1: ചന്ദ്ര ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ട്രെൻഡിംഗിലാണ്. വേഫെയറർ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ബാനറിൽ ലോക നിലവാരമുള്ള ഒരു പുതിയ സൂപ്പർഹീറോ ഫിലിം സീരീസിന് മലയാള സിനിമ ഇതാദ്യമായി തുടക്കമിടുകയാണ്. കല്യാണി പ്രിയദർശൻ, നസ്ലെൻ ഗഫൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ലോകാ എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസിലെ പ്രകടനം അനുസരിച്ചായിരിക്കും ഫ്രാഞ്ചൈസിയുടെ തുടർ പദ്ധതികളെന്ന് നിർമ്മാതാവ് ദുൽഖർ സൽമാൻ നേരത്തെ പറഞ്ഞിരുന്നു. മികച്ച പ്രതികരണത്തോടെ ബോക്സ് ഓഫീസ് വിജയമായി മാറിയ ചിത്രത്തിന് ആദ്യ വാരാന്ത്യത്തിൽ കുറഞ്ഞത് ₹150 കോടി കളക്ഷൻ നേടുമെന്ന് പ്രതീക്ഷിക്കുന്നു.

ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴും, സോഷ്യൽ മീഡിയ ഉപയോക്താക്കളിലും പ്രേക്ഷകരിലും ഒരു വിഭാഗമാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്രധാന രംഗങ്ങളിലും ആഖ്യാന തിരഞ്ഞെടുപ്പുകളിലൂടെയും “ഹിന്ദുവിരുദ്ധ” വികാരങ്ങൾ എങ്ങനെ പ്രചരിപ്പിക്കപ്പെടുന്നുവെന്ന് ചിലർ പരാമർശിച്ചു

ലോകയിലെ ഒരു രംഗത്തിൽ ഒരു ഹിന്ദു രാജാവ് ഒരു ക്ഷേത്രം കത്തിക്കുന്നതായി ആരോപിക്കപ്പെടുന്നു. മാത്രമല്ല, മതം മാറിയവരെയും ക്രിസ്ത്യൻ മിഷനറിമാരെയും സിനിമയിൽ രക്ഷകരായി കാണിക്കുന്നു. സംവിധായകൻ (ഡൊമിനിക് അരുൺ) ഉം നിർമ്മാതാവും (ദുൽഖർ സൽമാൻ) ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണെന്നും ഈ സിനിമയിലൂടെ “ഹിന്ദു വിരുദ്ധ പ്രചരണം” പ്രചരിപ്പിക്കുന്നുണ്ടെന്നും വരാനിരിക്കുന്ന ഫ്രാഞ്ചൈസി സിനിമകളിലും അവർ അത് “ധിക്കാരപൂർവ്വം” ചെയ്യുമെന്നുമാണ് ആരോപണങ്ങൾ. ഒരു രംഗത്തിൽ നായികയായ കല്യാണിയുടെ കഥാപാത്രമായ ചന്ദ്ര “ഗണപതിയുടെ വിഗ്രഹം കണ്ടപ്പോൾ വെറുപ്പുളവാക്കുന്ന ഒരു ഭാവം പ്രകടിപ്പിച്ചതായാണ് ഒരു നിരീക്ഷകൻ പരാമർശിച്ചത്.

Latest articles

ജീവിതസമ്പാദ്യം മുഴുവൻ ചികിത്സയ്ക്ക്; തളർന്നത് ഒരു കുടുംബത്തിന്റെ ജീവിതം

ഒരു സാധാരണ പ്രവാസിയുടെ ജീവിതം തകിടം മറിയാൻ ചിലപ്പോൾ നിമിഷങ്ങൾ മാത്രം മതി. വർഷങ്ങളോളം വിദേശത്തും മുംബൈയിലുമായി അധ്വാനിച്ച്...

പ്രവാസികൾക്ക് അധികഭാരമായി നോർക്ക കെയർ പ്രീമിയം; സർക്കാരിന്റെ ശ്രദ്ധ തേടി ബോംബെ കേരളീയ സമാജം

മുംബൈ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ അടുത്തിടെ വരുത്തിയ വർധന പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബോംബെ കേരളീയ സമാജം പ്രതിനിധി...

വേരുകളുടെയും ഒരുമയുടെയും ആഘോഷമായി ആസാദ് നഗർ മലയാളി സമാജത്തിന്റെ കേരളപ്പിറവി

മുംബൈ: കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഗൃഹാതുരമായ ഓർമ്മകളും പങ്കുവെച്ചുകൊണ്ട് ആസാദ് നഗർ മലയാളി സമാജം (ANMS) കേരളപ്പിറവി ദിനം...

കേരളത്തിന്റെ കലാപൈതൃകം വിളിച്ചോതി നവി മുംബൈയിൽ കേരളപ്പിറവി ആഘോഷം; പി.ആർ. കൃഷ്ണന് ആജീവനാന്ത പുരസ്‌കാരം

നവി മുംബൈ: കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പാരമ്പര്യവും തനത് കലാരൂപങ്ങളും കോർത്തിണക്കി ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ (NBCC)...
spot_img

More like this