HomeCelebsബോളിവുഡ് നടൻ ധർമ്മേന്ദ്ര ആശുപത്രിയിൽ; ഹേമമാലിനി  ആശുപത്രിയിലെത്തി നടനെ സന്ദർശിച്ചു.

ബോളിവുഡ് നടൻ ധർമ്മേന്ദ്ര ആശുപത്രിയിൽ; ഹേമമാലിനി  ആശുപത്രിയിലെത്തി നടനെ സന്ദർശിച്ചു.

Published on

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഒരാഴ്ച മുൻപാണ് ധര്മേന്ദ്രയെ  മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഏപ്രിലിൽ ധർമ്മേന്ദ്രയ്ക്ക് കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു.

അസുഖബാധിതനായ ഭർത്താവ് ധർമ്മേന്ദ്രയെ തിങ്കളാഴ്ച വൈകുന്നേരം ഹേമമാലിനി ആശുപത്രിയിലെത്തി സന്ദർശിച്ചു.  89 കാരനായ നടൻ  വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയിലുള്ളതെന്ന് കുടുംബവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു, മുതിർന്ന നടന്റെ ആരോഗ്യനില മോശമായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, രാജ്യമെമ്പാടുമുള്ള ആരാധകരാണ്   വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന ആശംസകളുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. 

സോഷ്യൽ മീഡിയയിൽ  സജീവമായ നടൻ തന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൊന്നിൽ,  ഒരു ട്രാക്ടറിനുള്ളിൽ ഇരിക്കുന്ന ചിത്രം പങ്ക് വച്ചിരുന്നു. 

ധർമ്മേന്ദ്രയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചപ്പോൾ, വേഗത്തിൽ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്ന്  ഹേമമാലിനി പറഞ്ഞു. 

ഷോലെ, ധരം വീർ, ചുപ്‌കെ ചുപ്‌കെ, മേരാ ഗാവ് മേരാ ദേശ് ,  ഡ്രീം ഗേൾ തുടങ്ങിയ ബോളിവുഡിലെ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രശസ്തനാണ്  മാറ്റിനി ഐക്കണുകളിൽ ഒരാളായ ധർമേന്ദ്ര 

ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച തേരി ബാത്തോം മേം ഐസ ഉൽജാ ജിയ എന്ന ചിത്രത്തിലാണ് ധർമ്മേന്ദ്ര അവസാനമായി അഭിനയിച്ചത്  . അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ നായകനാകുന്ന ഇക്കിസിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. ചിത്രം ഡിസംബർ 25 ന് റിലീസ് ചെയ്യും.

Latest articles

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...
spot_img

More like this