More
    HomeNewsപത്മരാജൻ പുരസ്കാര നിറവിൽ ഡോ. ശശികല പണിക്കർ

    പത്മരാജൻ പുരസ്കാര നിറവിൽ ഡോ. ശശികല പണിക്കർ

    Published on

    മലയാള സാഹിത്യ–സിനിമാ രംഗത്തെ അനശ്വര പ്രതിഭ പത്മരാജന്റെ സൃഷ്ടിപൈതൃകം ഓർമ്മിപ്പിച്ച് പത്മരാജൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മലയാള സാഹിത്യ (നോവൽ) വിഭാഗത്തിൽ മുംബൈയിലെ എഴുത്തുകാരിയും വനിതാ സംരംഭകയുമായ ഡോ. ശശികല പണിക്കർ പുരസ്കാരം ഏറ്റുവാങ്ങി.

    മലയാള സിനിമയ്ക്കും സാഹിത്യത്തിനും സാംസ്കാരിക ചിന്തയ്ക്കും അനശ്വര സംഭാവനകൾ നൽകിയ പത്മരാജന്റെ സൃഷ്ടിപൈതൃകം പുതുതലമുറയിലേക്ക് കൈമാറുന്ന ചടങ്ങിൽ സിനിമ, കല, സാഹിത്യ രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.

    മറ്റ് പുരസ്കാര ജേതാക്കളിൽ ശത്രുഘ്നൻ (സമഗ്ര സംഭാവന – സിനിമയും സാഹിത്യവും), കൃഷ്ണപ്രിയ (മിനിസ്ക്രീൻ അഭിനയം), ശ്രീകാന്ത് കൃഷ്ണമൂർത്തി (സംഗീതം – ഗായകൻ) എന്നിവരും ഉൾപ്പെടുന്നു.

    കഴിഞ്ഞ മാസം ഇന്റർനാഷണൽ പീപ്പിൾ ലിപ് ഓർഗനൈസേഷൻ നൽകുന്ന സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഡോ. ശശികല പണിക്കർക്കു മറ്റൊരു പ്രധാന അംഗീകാരം കൂടി ലഭിക്കുന്നത്.

    പത്മരാജന്റെ സർഗ്ഗാത്മക ദർശനത്തെ ഉയർത്തിപ്പിടിക്കുന്ന ഈ പുരസ്കാരങ്ങൾ, മലയാളത്തിന്റെ സാംസ്കാരിക യാത്രയിൽ നിർണായക സ്ഥാനമാണെന്ന് സംഘാടകർ വ്യക്തമാക്കി.

    പത്മരാജൻ എന്ന പേര് തന്നെയാണ് ഈ അംഗീകാരത്തിന്റെ ഏറ്റവും വലിയ ബഹുമതിയെന്ന് ഡോ. ശശികല പണിക്കർ പറഞ്ഞു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    സീൽ ആശ്രമത്തിലെ ഇരുനൂറോളം അന്തേവാസികൾ വോട്ട് രേഖപ്പെടുത്തി

    പലർക്കും വോട്ടവകാശം ഒരു സാധാരണ കാര്യമായിരിക്കും. എന്നാൽ ഇവർക്കത് ജീവിതത്തിലെ ചരിത്രനിമിഷമാണ്. ഒരിക്കൽ തിരിച്ചറിയാനൊരു ഐഡൻറിറ്റിയില്ലാതെ, അപമാനഭാരത്തോടെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട...

    മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും,

    1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനം, 25 വർഷത്തിനിടെ ആദ്യമായാണ് ബിജെപി സ്വന്തമാക്കുന്നത്....

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ഡോംബിവില്ലി:ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക...

    താനെയിൽ ശ്രീ മുത്തപ്പൻ സമിതിയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8 തീയ്യതികളിൽ

    താനെ:മുത്തപ്പൻ സമിതി താനെയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിലായി ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്...
    spot_img

    More like this