മുംബൈയിലെ മലയാളി സമാജങ്ങൾ പുതിയ തലമുറയിലെ കഴിവുള്ളവരെ കണ്ടെത്തി താക്കോൽ സ്ഥാനങ്ങളിലേക്ക് കൊണ്ട് വരാൻ മുതിർന്ന അംഗങ്ങൾ സന്നദ്ധത കാട്ടണമെന്ന് റോയ് കൊട്ടാരം പറഞ്ഞു. കല്യാൺ സമാജത്തിൽ വർഷങ്ങൾക്ക് മുൻപ് തന്നെ താനിത് പ്രാവർത്തികമാക്കി വിജയം കണ്ടതാണെന്നും റോയ് ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് പ്രക്ഷേപണം ചെയ്ത മലയാളി സമാജങ്ങൾ കലഹരണപ്പെടുമോ എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ചലച്ചിത്ര നടനും സാമൂഹിക പ്രവർത്തകനുമായ റോയ് കൊട്ടാരം.
മുംബൈയിൽ 72 വർഷം പിന്നിട്ട ബോംബെ കേരളീയ സമിതിയിലെ മുതിർന്ന അംഗങ്ങളും ഭാരവാഹികളും അടങ്ങുന്ന സാമൂഹിക പ്രവർത്തകരാണ് മാറിയ കാലത്തെ മലയാളി മനോഭാവത്തെ കുറിച്ചും സമാജങ്ങളുടെ നിലനിൽപ്പിനെ കുറിച്ചും ആശങ്ക പങ്ക് വച്ചത് . വാർത്തയോട് പ്രതികരിച്ച് മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്.
ബോംബെ കേരളീയ സമിതി സെക്രട്ടറി രാഖി സുനിലിനോട് പൂർണമായും യോജിക്കുന്നുവെന്ന് പറഞ്ഞാണ് റോയ് താൻ പ്രസിഡന്റായിരുന്ന സമയത്ത് നടപ്പാക്കിയ മാറ്റങ്ങളെ കുറിച്ച് പ്രതിപാദിച്ചത്. പുതിയ തലമുറക്ക് അവസരമൊരുക്കിയാണ് അവരെ ഉൾപ്പെടുത്തി നിരവധി പ്രോഗ്രാമുകൾ ചെയ്തതും സംഘടനാ മികവ് തെളിയിക്കുവാൻ ഉത്തരവാദിത്തം പൂർണമായും അവർക്ക് വിട്ടു കൊടുത്തതും. ഇത് ഫലം കണ്ടെന്നും ഇന്ന് കല്യാൺ മലയാളി സമാജത്തിന്റെ തലപ്പത്തിരിക്കുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണെന്നും റോയ് കൊട്ടാരം വ്യക്തമാക്കി. എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുക എന്നതിൽ കവിഞ്ഞൊരു ഇടപെടൽ നടത്തിയിട്ടില്ലെന്നും കൂടുതൽ മികവോടെ കാര്യങ്ങൾ നടത്തുവാൻ ഇവരെല്ലാം പ്രാപ്തരാണെന്നും ഇന്ന് കല്യാൺ മലയാളി സമാജത്തിന് നേതൃത്വം കൊടുക്കുന്നത് പുതിയ തലമുറയാണെന്നും റോയ് പറഞ്ഞു.
മുംബൈയിലെ മലയാളി സമാജങ്ങൾ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചെന്നും സമാജങ്ങൾ നിലനിൽക്കണമെന്നുണ്ടെങ്കിൽ യുവാക്കൾക്കായി കസേരകൾ ഒഴിച്ചിടണമെന്നും റോയ് കൂട്ടിച്ചേർത്തു
- പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം
- ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു
- ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി
- കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ
- വീട് ആദ്യ വിദ്യാലയവും, രക്ഷിതാക്കളാണ് ആദ്യ ഗുരുക്കളെന്നും ഡോ.ഉമ്മൻ ഡേവിഡ്