Homeനീറ്റ് ചോദ്യപേപ്പർ ചോർച്ച വിദ്യാർത്ഥി പ്രതിഷേധം; പിന്തുണയുമായി ബോളിവുഡ് താരങ്ങളും

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിദ്യാർത്ഥി പ്രതിഷേധം; പിന്തുണയുമായി ബോളിവുഡ് താരങ്ങളും

Published on

നീറ്റ് ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ബോളിവുഡ് താരങ്ങളും. മുംബൈയിൽ നടന്ന സിജെപി പ്രതിഷേധ മാർച്ചിൽ നടൻ ഇമ്രാൻ ഖാൻ വിദ്യാർത്ഥികൾക്കും പ്രതിഷേധക്കാർക്കുമൊപ്പം പങ്കെടുത്തതായി ദൃശ്യങ്ങൾ പുറത്തുവന്നു.

പ്രതിഷേധത്തിനിടെ ബോളിവുഡ് നടി ആയിഷ ഖാനെയും മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. സമാധാനപരമായാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും കസ്റ്റഡിയിലെടുക്കാനുള്ള കാരണം വ്യക്തമാക്കിയില്ലെന്നും പോലീസ് വാഹനത്തിനുള്ളിൽ നിന്നുള്ള വീഡിയോയിൽ ആയിഷ ഖാൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് നീതി ലഭിക്കണമെന്നും പരീക്ഷാ നടപടികളിൽ കൂടുതൽ സുതാര്യത വേണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ആലിയ ഭട്ട്, സൽമാൻ ഖാൻ, ആർ. മാധവൻ, കമൽ ഹാസൻ തുടങ്ങിയ താരങ്ങളും രംഗത്തെത്തി. പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടിയിൽ ആശങ്ക രേഖപ്പെടുത്തിയ താരങ്ങൾ, രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ കൂടുതൽ ഉത്തരവാദിത്തവും സമഗ്രമായ പരിഷ്കാരങ്ങളും ആവശ്യമാണെന്നും ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ, വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ മറുപടിയും തുടർ നടപടികളും ഉറ്റുനോക്കുകയാണ് രാജ്യം.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this