HomeBlogആശാ സേവികമാരുടെ സേവനം അഭിനന്ദനാർഹം: എം.പി. ഡോ. ഹേമന്ത് സാവ്‌രെ

ആശാ സേവികമാരുടെ സേവനം അഭിനന്ദനാർഹം: എം.പി. ഡോ. ഹേമന്ത് സാവ്‌രെ

Published on

പ്രതീക്ഷ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആശാ സേവികമാർക്ക് ദീപാവലി സ്നേഹസമ്മേളനവും സാരി വിതരണവും

വസായ്: ആരോഗ്യരംഗത്ത് ആശാ സേവികമാർ നടത്തുന്ന നിസ്വാർത്ഥ സേവനങ്ങൾ അഭിനന്ദനാർഹമാണെന്ന് പാൽഘർ ലോക്‌സഭാംഗം ഡോ. ഹേമന്ത് വിഷ്ണു സാവ്‌രെ പറഞ്ഞു. പ്രതീക്ഷ ഫൗണ്ടേഷൻ, സി.എം.എൻ ട്രസ്റ്റിന്റെ സഹകരണത്തോടെ വസായിൽ ആശാ സേവികമാർക്കായി സംഘടിപ്പിച്ച ദീപാവലി സ്നേഹസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിൽ തന്നെ ഇത്തരമൊരു പരിപാടി മറ്റൊരിടത്തും നടക്കുന്നുണ്ടാകില്ലെന്നും ആശാ സേവികമാരുടെ ക്ഷേമത്തിനായി പ്രതീക്ഷ ഫൗണ്ടേഷൻ വർഷംതോറും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിന്റെ ഭാഗമായി വസായ് താലൂക്കിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ആശാ സേവികമാർക്കും നഴ്‌സുമാർക്കും വനിതാ ആരോഗ്യ പ്രവർത്തകർക്കും സാരികൾ വിതരണം ചെയ്തു. താലൂക്കിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. ശ്യാം ജുംഗാരെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ സുപ്രിയ ഷിൻഡെ, ഷഹാജഹാൻ അൻസാരി, ശാന്തി ചൗരസ്യ, ദീപാലി ദീപ്കെ, ബാലാസാഹേബ് ജാദവ്, സുഷമ മുലിക്, ഭൂപേന്ദ്ര പാട്ടേൽ, പൂർവ ഘരത്, മധുര ജുംഗാരെ, രാജശ്രീ പരബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വസായ് താലൂക്കിൽ വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കാൻ സി.എം.എൻ ട്രസ്റ്റ് പദ്ധതിയിടുന്നതായി ട്രസ്റ്റ് പ്രതിനിധി സന്തോഷ് അറിയിച്ചു.

പ്രതീക്ഷ ഫൗണ്ടേഷൻ പ്രവർത്തകരായ സുകുമാർ വി.കെ., അമർദാസ് നായർ, ശ്രീശങ്കർ നായർ, രാധാകൃഷ്ണൻ, നന്ദകുമാർ, വേണു ജി. പിള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധനയും ക്ഷേമ പെൻഷൻ കാലതാമസവും; മുംബൈയിൽ നവംബർ 3-ന് സംയുക്ത പ്രതിഷേധ യോഗം

നവി മുംബൈ: പ്രവാസി ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയത്തിലുണ്ടായ വൻ വർധനവിനും പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിലെ കാലതാമസത്തിനുമെതിരെ മുംബൈയിലെ...

നോർക്ക ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വർധന: മുംബൈയിൽ മലയാളി സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു; നവംബർ 4-ന് സംയുക്ത യോഗം

മൂന്നിരട്ടിയിലധികം വർധന പ്രവാസികൾക്ക് കനത്ത സാമ്പത്തിക ബാധ്യതയെന്ന് പരാതി; മലയാളി സമാജങ്ങളെ ഏകോപിപ്പിച്ച് പ്രതിഷേധ നീക്കത്തിന് ഒരുങ്ങുന്നു മുംബൈ: പ്രവാസി...

മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ ഗുരുദേവ സ്മരണയുമായി ‘ശിവദം’; അണിനിരന്നത് നൂറുകണക്കിന് കലാപ്രതിഭകൾ

മുംബൈയുടെ സായാഹ്നത്തിന് ഗുരുദേവ സ്മരണയുടെ ആത്മീയപ്രഭ പകർന്നാണ് 'ശിവദം' നൃത്താവിഷ്കാരം അരങ്ങേറിയത്. ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകം പ്രാർത്ഥനയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ...

ചിരിയും സംഗീതവും നൃത്തവും ഒരേ വേദിയിൽ; ‘ദി ബിഗ് മിക്സ് 2026’ നവംബർ ഒന്നിന് മുംബൈയിൽ

ആനന്ദ് സുബ്രഹ്മണ്യന്റെ സ്റ്റാൻഡ്-അപ് കോമഡിയും ലൈവ് മ്യൂസിക്കും റാപ്പും നൃത്തവും; വിനോദത്തോടൊപ്പം സാമൂഹിക സേവനവും മുംബൈ: ചിരിയും സംഗീതവും നൃത്തവും...
spot_img

More like this