Homeപ്രവാസി ഇൻഷുറൻസ് പ്രീമിയം വർധനയും ക്ഷേമ പെൻഷൻ കാലതാമസവും; മുംബൈയിൽ നവംബർ 3-ന് സംയുക്ത പ്രതിഷേധ...

പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധനയും ക്ഷേമ പെൻഷൻ കാലതാമസവും; മുംബൈയിൽ നവംബർ 3-ന് സംയുക്ത പ്രതിഷേധ യോഗം

Published on

നവി മുംബൈ: പ്രവാസി ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയത്തിലുണ്ടായ വൻ വർധനവിനും പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിലെ കാലതാമസത്തിനുമെതിരെ മുംബൈയിലെ മലയാളി സംഘടനകൾ പ്രതിഷേധത്തിനൊരുങ്ങുന്നു. കേരളീയ കേന്ദ്ര സംഘടനയുടെ (കെ.കെ.എസ്.) ആഭിമുഖ്യത്തിൽ വിവിധ മലയാളി സമാജങ്ങളെയും സാമൂഹ്യ, സാംസ്കാരിക, സന്നദ്ധ സംഘടനകളെയും പങ്കെടുപ്പിച്ച് നവംബർ 3-ന് സംയുക്ത പ്രതിഷേധ യോഗം സംഘടിപ്പിക്കും.

ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് നവി മുംബൈ നെരൂൾ സെക്ടർ 19-ലെ ഇന്ത്യൻ മറൈൻ എഞ്ചിനീയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് (IMEI) ഹാളിലാണ് യോഗം.

പ്രവാസി ഇൻഷുറൻസ് പദ്ധതിയുടെ വാർഷിക പ്രീമിയത്തിലുണ്ടായ ഗണ്യമായ വർധനവ് നിരവധി പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. ഇതിനു പുറമെ പ്രവാസി ക്ഷേമ പെൻഷൻ കൃത്യസമയത്ത് ലഭിക്കാത്തതും പ്രവാസികൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ഈ വിഷയങ്ങളിൽ മഹാരാഷ്ട്രയിലെ പ്രവാസി മലയാളികളുടെ പ്രതിഷേധവും ആശങ്കയും കേരള മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. നിലവിലെ തീരുമാനങ്ങൾ പുനഃപരിശോധിച്ച് പ്രവാസികൾക്ക് അനുകൂലമായ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും യോഗം മുന്നോട്ടുവയ്ക്കും.

പ്രീമിയം വർധനവ് നേരിടുന്ന ഇൻഷുറൻസ് പോളിസി ഉടമകൾ ഉൾപ്പെടെ മുംബൈയിലെ മുഴുവൻ പ്രവാസി മലയാളികളും വിവിധ സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്ത് പ്രതിഷേധം രേഖപ്പെടുത്തണമെന്ന് കേരളീയ കേന്ദ്ര സംഘടന അഭ്യർത്ഥിച്ചു. വിഷയങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനും കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും യോഗം വേദിയാകുമെന്നും സംഘടന അറിയിച്ചു.

യോഗത്തിന്റെ വിശദാംശങ്ങൾ

  • തീയതി: 2026 നവംബർ 3, ചൊവ്വാഴ്ച
  • സമയം: വൈകുന്നേരം 7 മണി
  • വേദി: ഇന്ത്യൻ മറൈൻ എഞ്ചിനീയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് (IMEI) ഹാൾ
  • വിലാസം: Plot No. 94, Sector 19, Nerul East, Navi Mumbai
  • ലാൻഡ്മാർക്ക്: സീവുഡ് റെയിൽവേ സ്റ്റേഷന് എതിർവശം

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

ആശാ സേവികമാരുടെ സേവനം അഭിനന്ദനാർഹം: എം.പി. ഡോ. ഹേമന്ത് സാവ്‌രെ

പ്രതീക്ഷ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആശാ സേവികമാർക്ക് ദീപാവലി സ്നേഹസമ്മേളനവും സാരി വിതരണവും വസായ്: ആരോഗ്യരംഗത്ത് ആശാ സേവികമാർ നടത്തുന്ന നിസ്വാർത്ഥ...

നോർക്ക ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വർധന: മുംബൈയിൽ മലയാളി സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു; നവംബർ 4-ന് സംയുക്ത യോഗം

മൂന്നിരട്ടിയിലധികം വർധന പ്രവാസികൾക്ക് കനത്ത സാമ്പത്തിക ബാധ്യതയെന്ന് പരാതി; മലയാളി സമാജങ്ങളെ ഏകോപിപ്പിച്ച് പ്രതിഷേധ നീക്കത്തിന് ഒരുങ്ങുന്നു മുംബൈ: പ്രവാസി...

മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ ഗുരുദേവ സ്മരണയുമായി ‘ശിവദം’; അണിനിരന്നത് നൂറുകണക്കിന് കലാപ്രതിഭകൾ

മുംബൈയുടെ സായാഹ്നത്തിന് ഗുരുദേവ സ്മരണയുടെ ആത്മീയപ്രഭ പകർന്നാണ് 'ശിവദം' നൃത്താവിഷ്കാരം അരങ്ങേറിയത്. ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകം പ്രാർത്ഥനയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ...

ചിരിയും സംഗീതവും നൃത്തവും ഒരേ വേദിയിൽ; ‘ദി ബിഗ് മിക്സ് 2026’ നവംബർ ഒന്നിന് മുംബൈയിൽ

ആനന്ദ് സുബ്രഹ്മണ്യന്റെ സ്റ്റാൻഡ്-അപ് കോമഡിയും ലൈവ് മ്യൂസിക്കും റാപ്പും നൃത്തവും; വിനോദത്തോടൊപ്പം സാമൂഹിക സേവനവും മുംബൈ: ചിരിയും സംഗീതവും നൃത്തവും...
spot_img

More like this