More
    HomeNewsമസ്​കത്തിന്​ വിനോദ സഞ്ചാര രംഗത്ത്​ അനന്ത സാധ്യതകളെന്ന്​ ടൂറിസം സെമിനാർ

    മസ്​കത്തിന്​ വിനോദ സഞ്ചാര രംഗത്ത്​ അനന്ത സാധ്യതകളെന്ന്​ ടൂറിസം സെമിനാർ

    Published on

    spot_img

    മസ്​കത്ത്​: ഇനിയും ഉപയോഗപ്പെടുത്താത്ത അനന്ത സാധ്യതകളാണ്​ വിനോദ സഞ്ചാര രംഗത്ത്​ മസ്​കത്തിന്​ ഉള്ളതെന്ന്​ ഒമാൻ ടൂറിസം ഫോറം സംഘടിപ്പിച്ച രണ്ടാമത്​ സെമിനാർ.

    ഒമാൻ പൈതൃക ടൂറിസം മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ ആഗോള ഹോസ്​പിറ്റാലിറ്റി ബ്രാൻഡായ ഹോർവാത്ത്​ എച്ച്​.ടി.എൽ ഖുറം ക്രൗൺ പ്ലാസ ഹോട്ടലിലാണ്​ സെമിനാർ സംഘടിപ്പിച്ചത്​. മന്ത്രാലയം അണ്ടർ സെക്രട്ടറി അസ്സാൻ ബിൻ ഖാസിം അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ മസ്​കത്തിനെ പശ്​ചിമേഷ്യയുടെ സാംസ്​കാരിക പൈതൃക തലസ്​ഥാനമായി മാറ്റിയെടുക്കും വിധം മസ്​കത്ത്​ ബിനാലെ കലാ പ്രദർശനം സംഘടിപ്പിക്കുന്നത്​ സംബന്ധിച്ചാണ്​ സെമിനാർ പ്രധാനമായും ചർച്ച ചെയ്​തത്​. ഇതോടൊപ്പം പഴയ മസ്​കത്ത്​ നഗരത്തിൽ ജല ടാക്​സി ആരംഭിക്കുന്നതും ചർച്ചയായി. വിനോദ സഞ്ചാര രംഗത്തെ ആഗോള പ്രവണതകളും ഒമാനിലെ ഹോട്ടൽ, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും അവലോകനം ചെയ്​തു.

    ഒമാന്റെ സമ്പന്നമായ പൈതൃകവും സംസ്​കാരവും തേച്ചുമിനുക്കി ലോകത്തിന്​ മുന്നിൽ പ്രദർശിപ്പിക്കുന്നതിന്റെ സാധ്യതകൾ തേടേണ്ടതുണ്ടെന്ന്​ സെമിനാറിൽ സ്വാഗതം പറഞ്ഞ ഒമാനിലെ മുൻനിര അക്കൗണ്ടിങ്​ അഡ്വൈസറി സ്​ഥാപനമായ ക്രോവ്​ ഒമാൻ മാനേജിങ്​ പാർട്​ണർ ഡേവിസ്​ കല്ലൂക്കാരൻ പറഞ്ഞു. ഈ ലക്ഷ്യം മുൻ നിർത്തി ക്രോവും ഒമാൻ ചേംബർ ഓഫ്​ കൊമേഴ്​സി​െൻറ ടൂറിസം, വിദേശ നിക്ഷേപ കമ്മിറ്റികളും ഇൻഡോ ഗൾഫ്​ മിഡിലീസ്​റ്റ്​ ചേംബർ ഓഫ്​ കൊമേഴ്​സും നടത്തിവന്ന ശ്രമങ്ങളുടെ പൂർണതയാണ്​ ടൂറിസം സെമിനാർ.

    ഒമാനെ ഒമാനാക്കുന്ന കലയെയും പാരമ്പര്യത്തെയും കുറിച്ച അറിവും ആസ്വാദനവും യുവാക്കളിലും വിദ്യാർഥികളിലും വളർത്തിയെടുക്കേണ്ടത്​ രാജ്യത്തി​െൻറ തനത്​ സാംസ്​കാരിക പൈതൃകത്തി​െൻറ പതാക വാഹകരെന്ന നിലയിൽ നമ്മളുടെ ഉത്തരവാദിത്വമാണെന്നും ഡേവിസ്​ കല്ലൂക്കാരൻ പറഞ്ഞു. വെനീസ്​ മാതൃകയിൽ മസ്​കത്ത്​ ബിനാലെ കലാപ്രദർശനം ആരംഭിക്കുന്നത്​ ഈ ദിശയിലെ സുപ്രധാന ചുവടുവെപ്പായിരിക്കും.

    വിദ്യാർഥികൾക്കും യുവാക്കൾക്കും കലാ പ്രദർശനങ്ങൾ കാണാനും അനുഭവിക്കാനും അവസരമൊരുക്കുക വഴി അവരുടെ സർഗാത്​മകത വളർത്തിയെടുക്കാനും കഴിയും. കലയും സംസ്​കാരവും വിദ്യാഭ്യാസ സ​മ്പ്രദായത്തോട്​ കൂട്ടിച്ചേർക്കുക വഴി ഭാവി തലമുറ രാജ്യത്തി​െൻറ സമ്പന്നമായ പൈതൃകത്തി​െൻറ കാത്തുസൂക്ഷിപ്പുകാരാകുമെന്നും ഡേവിസ്​ കല്ലൂക്കാരൻ കൂട്ടിച്ചേർത്തു.വിനോദം, തീംപാർക്ക്​, ഇവൻറുകൾ, ആകർഷണങ്ങൾ എന്നിവയിലൂന്നിയായിരിക്കണം ടൂറിസം മേഖലയുടെ വികസനമെന്ന്​ തുടർന്ന്​ സംസാരിച്ച ഹോർവാത്ത്​ എച്ച്​.ടി.എൽ ഗ്ലോബൽ ഡയറക്​ടർ ജെയിംസ്​ ചാപ്പൽ പറഞ്ഞു.

    ടൂറിസം ലക്ഷ്യ സ്​ഥാനങ്ങൾ വികസിപ്പിക്കു​േമ്പാൾ അങ്ങോടുള്ള വഴി, താമസം, സൗകര്യങ്ങൾ, ആകർഷണങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ബജറ്റ്​ വിമാന കമ്പനി, ബജറ്റ്​ താമസ സൗകര്യം എന്നിവക്ക്​ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന്​ വിസ്​മരിക്കാനാകാത്ത പങ്കാളിത്തമുണ്ട്​. ഇതോടൊപ്പം സാമൂഹിക മാധ്യമങ്ങളെയും ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ടെന്ന്​ ജെയിംസ്​ ചാപ്പൽ പറഞ്ഞു. എച്ച്​.ടി.എൽ സ്​പെയിൻ സീനിയർ ഡയറക്​ടർ ഫിലിപ്പ്​ ബേക്കൺ ഒമാനിലെ ഹോട്ടൽ, ടൂറിസം രംഗത്തെ കുറിച്ച്​ പ്രസന്റേഷൻ അവതരിപ്പിച്ചു.

    രാജ്യത്തെ എല്ലാത്തരം കോളജുകളിലും കലാ പ്രദർശനത്തിന്​ പ്രത്യേക ഇടം അനുവദിക്കണമെന്ന്​ ഒമാൻ ബിനാലെയെ കുറിച്ച പ്രസന്റേഷനിൽ ലോക പ്രശസ്​ത കലാകാരനും ആർട്ട്​ ക്യൂറേറ്ററും കൊച്ചി ആർട്ട്​ ഫൗണ്ടേഷൻ പ്രസിഡൻറുമായ ബോസ്​ കൃഷ്​ണമാചാരി പറഞ്ഞു. ഇവിടെ കൃത്യമായ ഇടവേളകളിൽ പ്രദർശനങ്ങളും സെമിനാറുകൾ സംഘടിപ്പിക്കണം. കലയുമായുള്ള ഇടപെടൽ കുട്ടികളിൽ കൃത്യമായ സമയത്ത്​ തീരുമാനമെടുക്കുന്നത്​ ഉൾപ്പെടെ ഗുണങ്ങൾ വളർത്തിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ മസ്​കത്ത്​ നഗരത്തിൽ ജലടാക്​സി സേവനമാരംഭിക്കുന്നയത്​ വഴി ബിനാലെക്ക്​ എത്തുന്നവരെ ആകർഷിക്കാനാകുമെന്ന്​ ഇന്ത്യയിൽ നിന്നുള്ള സമുദ്ര ഷിപ്പ്​ ബിൽഡിങ്​ യാർഡ്​ സി.എം.ഡി ഡോ. ജീവൻ സുധാകരനും വെസ്​റ്റ്​ കോസ്​റ്റ്​ മറൈൻ യാച്ച്​ സർവീസ്​ ഡയറക്​ടർ ജിതേന്ദ്ര റാമിയും ചൂണ്ടികാട്ടി. ഒമാനിലെ ഹോസ്​പിറ്റാലിറ്റി മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും തിരിച്ചറിയുന്നതിനായി പഠനം നടത്തേണ്ടതുണ്ടെന്ന്​ ക്രോവ്​ ഒമാൻ ഡയറക്​ടർ രാജേഷ്​ പന്ത്​ സമാപന സെഷനിൽ പറഞ്ഞു. ക്രോവ്​ ഒമാൻ പാർട്ട്​ണർ അഡ്വൈസറി ആദെൽ മണിയാർ സമാപനം നിർവഹിച്ചു.ഫ്രാൻസ്​, ഇറ്റലി, ലെബനോൺ, ഫിലിപ്പൈൻസ്​, സ്​പെയിൻ, ജർമനി, ആസ്​ത്രിയ തുടങ്ങിയ രാജ്യങ്ങളുടെ അംബാസഡർമാരും ഒമാൻ ചേംബർ ഓഫ്​ കൊമേഴ്​സ്​ ടൂറിസം, വിദേശ നിക്ഷേപ കമ്മിറ്റി, ഇൻഡോ ഗൾഫ്​ മിഡിലീസ്​റ്റ്​ ചേംബർ ഓഫ്​ കൊമേഴ്​സ്​ പ്രതിനിധികളടക്കമുള്ളവർ സെമിനാറിൽ പ​ങ്കെടുത്തു.

    Latest articles

    സിനിമാ നടിയാകണമെന്ന മോഹവുമായി ഉയരം കൊണ്ട് ലോകം കീഴടക്കിയ മഹാരാഷ്ട്രക്കാരി

    ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത മഹാരാഷ്ട്രയിലെ നാഗ്‌പൂരിലുണ്ട്. ജ്യോതി കിസാൻജി ആംഗെ. വയസ്സ് 31. രണ്ടടി ഉയരവും...

    പ്രാർഥിച്ചാൽ നീലത്താമര വിരിയുന്ന ക്ഷേത്രം (Video)

    ഭാരതപ്പുഴയുടെ തീരത്ത്, തൃത്താലയ്ക്കടുത്തുള്ള മലമൽക്കാവ് അയ്യപ്പക്ഷേത്രം പ്രശസ്തമാണ് . കേരളത്തിലെ 108 അയ്യപ്പക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. ഇവിടെ എത്തിയാൽ...

    നവി മുംബൈ ഇസ്‌കോൺ ക്ഷേത്രം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഖാർഘറിൽ ഗതാഗത മുന്നറിയിപ്പ്

    ഖാർഘറിലെ സെക്ടർ 23-ലെ ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര...

    അണുശക്തിനഗറിലെ തിരുവാതിര ആഘോഷം

    സുമംഗലിമാരുടെ ദീര്‍ഘമാംഗല്യത്തിനും ദാമ്പത്യ ഐക്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും, കന്യകമാരുടെ മംഗല്യഭാഗ്യത്തിനുമായി അണുശക്തിനഗറിലെ മലയാളി വനിതാ കൂട്ടായ്മ ഇക്കൊല്ലത്തെ തിരുവാതിര...
    spot_img

    More like this

    സിനിമാ നടിയാകണമെന്ന മോഹവുമായി ഉയരം കൊണ്ട് ലോകം കീഴടക്കിയ മഹാരാഷ്ട്രക്കാരി

    ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത മഹാരാഷ്ട്രയിലെ നാഗ്‌പൂരിലുണ്ട്. ജ്യോതി കിസാൻജി ആംഗെ. വയസ്സ് 31. രണ്ടടി ഉയരവും...

    പ്രാർഥിച്ചാൽ നീലത്താമര വിരിയുന്ന ക്ഷേത്രം (Video)

    ഭാരതപ്പുഴയുടെ തീരത്ത്, തൃത്താലയ്ക്കടുത്തുള്ള മലമൽക്കാവ് അയ്യപ്പക്ഷേത്രം പ്രശസ്തമാണ് . കേരളത്തിലെ 108 അയ്യപ്പക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. ഇവിടെ എത്തിയാൽ...

    നവി മുംബൈ ഇസ്‌കോൺ ക്ഷേത്രം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഖാർഘറിൽ ഗതാഗത മുന്നറിയിപ്പ്

    ഖാർഘറിലെ സെക്ടർ 23-ലെ ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര...