HomeNewsയുവപ്രതിഭകൾക്ക് ആത്മവിശ്വാസവും നേതൃത്വപാടവവും; യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാമുമായി ഖാർഘർ കേരള സമാജം

യുവപ്രതിഭകൾക്ക് ആത്മവിശ്വാസവും നേതൃത്വപാടവവും; യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാമുമായി ഖാർഘർ കേരള സമാജം

Published on

നവി മുംബൈ: പുതുതലമുറയിൽ ആത്മവിശ്വാസവും ആശയവിനിമയശേഷിയും നേതൃത്വപാടവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാമിന് തുടക്കമിട്ട് ഖാർഘർ കേരള സമാജം. ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഇന്റർനാഷണലിന്റെ സഹകരണത്തോടെ 12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി പബ്ലിക് സ്പീക്കിങ്, ആശയവിനിമയം, നേതൃത്വപരമായ കഴിവുകൾ എന്നിവ വികസിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്.

എട്ട് സെഷനുകളിലായി എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് ആറിനാണ് വർക്ക്‌ഷോപ്പ് നടക്കുന്നത്. ഖാർഘർ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഇന്റർനാഷണലാണ് പരിപാടി നടത്തുന്നതും സ്പോൺസർ ചെയ്യുന്നതും.

സാധാരണ ക്ലാസ് മുറികളിലെ പഠനരീതികളിൽനിന്ന് വ്യത്യസ്തമായി, കുട്ടികൾക്ക് പ്രായോഗിക പരിശീലനത്തിലൂടെ വ്യക്തിത്വവികസനത്തിന് അവസരമൊരുക്കുകയാണ് ഈ സംരംഭം. ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന്റെ ഔദ്യോഗിക യോഗങ്ങളുടെ മാതൃകയിലാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. അജണ്ട തയ്യാറാക്കൽ, വിദ്യാർഥികൾക്ക് വിവിധ ചുമതലകൾ നൽകൽ, തയ്യാറാക്കിയ പ്രസംഗങ്ങൾ അവതരിപ്പിക്കൽ, അപ്രതീക്ഷിത വിഷയങ്ങളിൽ സംസാരിക്കുന്ന ടേബിൾ ടോപ്പിക്സ്, ക്രിയാത്മകമായ വിലയിരുത്തലുകൾ എന്നിവ പരിശീലനത്തിന്റെ ഭാഗമാണ്.

വേദിയെ അഭിമുഖീകരിക്കാനുള്ള ഭയം മറികടക്കുക, ചിന്തകൾ വ്യക്തമായി അവതരിപ്പിക്കുക, ശബ്ദനിയന്ത്രണം, പദാവലി, ശരീരഭാഷ എന്നിവ മെച്ചപ്പെടുത്തുക തുടങ്ങിയ കഴിവുകൾ കുട്ടികൾക്ക് പരിശീലനത്തിലൂടെ ആർജിക്കാനാകും. ഒപ്പം മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാനും ക്രിയാത്മകമായ വിമർശനങ്ങൾ നൽകാനും സ്വീകരിക്കാനും ഗ്രൂപ്പുകളെ നയിക്കാനും യോഗങ്ങൾ നിയന്ത്രിക്കാനുമുള്ള പരിശീലനവും ലഭിക്കും.

മാർക്ക് കേന്ദ്രീകൃതമായ സ്കൂൾ പഠനത്തിനപ്പുറം ജീവിതത്തിൽ ഏറെ പ്രയോജനപ്പെടുന്ന കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. പഠനത്തോടൊപ്പം ആശയവിനിമയത്തിലും സാമൂഹിക ഇടപെടലുകളിലും നേതൃത്വത്തിലും മികവ് പുലർത്താൻ പുതിയ തലമുറയെ പ്രാപ്തരാക്കുന്ന ഈ സംരംഭം ഏറെ ശ്രദ്ധേയമാണ്.

ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഇന്റർനാഷണൽ ഒരു സമാജത്തിന്റെ നേതൃത്വത്തിൽ ഇത്തരമൊരു യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നത് ആദ്യമായാണെന്നാണ് ഖാർഘർ കേരള സമാജം അറിയിക്കുന്നത്.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 97277 80169 എന്ന നമ്പറിൽ ബന്ധപ്പെടാം.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

യാത്രയുടെ സുരക്ഷയ്ക്ക് പുതിയ ഉറപ്പ്; മഹാരാഷ്ട്രയിൽ ആദ്യമായി എ.ആർ.എ.ഐ അംഗീകാരവുമായി പുണെയിലെ അജിൽ ഫൈബർടെക്

രാത്രിയാത്രകളിൽ ഉറക്കത്തിനൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന സ്ലീപ്പർ ബസുകൾ... യാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ മാനദണ്ഡങ്ങൾ... ഈ...

പദവികൾക്കപ്പുറം ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വം; വീണ്ടും അഭിഭാഷകവൃത്തിയിൽ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള

പൊതുജീവിതത്തിൽ പദവികൾ പലതും അലങ്കരിച്ചിട്ടും തന്റെ അടിസ്ഥാന നിലപാടുകളോടും പ്രവർത്തനമേഖലയോടും ആത്മബന്ധം പുലർത്തുന്ന വ്യക്തിത്വങ്ങൾ അപൂർവമാണ്. അത്തരത്തിൽ വിദ്യാർത്ഥി...

പൻവേലിൽ മലയാളികളുടെ ആവേശപ്പോര്; നവംബർ 22ന് വടംവലി മത്സരം

മലയാളി ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ സംഘടിപ്പിക്കുന്ന വടംവലി മത്സരം നവംബർ 22ന് നടക്കും....

സായി വിനായക് അയ്യപ്പ സേവാ സംഘത്തിന്റെ 20-ാമത് മണ്ഡല പൂജ നവംബർ 21-ന്

കല്യാൺ: സായി വിനായക് അയ്യപ്പ സേവാ സംഘത്തിന്റെ 20-ാമത് മണ്ഡല പൂജ മഹോത്സവം നവംബർ 21 ശനിയാഴ്ച കല്യാണിലെ...
spot_img

More like this