HomeNewsനഗരം വൃശ്ചികപ്പുലരിയിൽ

നഗരം വൃശ്ചികപ്പുലരിയിൽ

Published on

40 ഡിഗ്രിയുടെ ഉരുകുന്ന ചൂടിൽ നിന്ന് പെട്ടെന്നാണ് നഗരം തണുപ്പിൻ്റെ മേലാപ്പണിഞ്ഞത്. കാരണമില്ലാതെ, മറുപടി കേൾക്കാതെ അകന്നുപോകുന്ന കാമുകിയെപ്പോലെ കാലത്തിൻ്റെ വേഷപ്പകർച്ചകൾ . നഗരപ്രാന്തങ്ങളിലെ ചെറിയ കുന്നുകളും മലകളും മഞ്ഞു പുതച്ച് നിന്നു. എ.സി ലോക്കലുകളിൽ തിരക്ക് കുറഞ്ഞു. അഴിഞ്ഞു കിടന്നിരുന്ന ഷർട്ടിൻ്റെ ബട്ടണുകൾ കഴുത്തു വരെ വീണ്ടും ബന്ധിതമായി.

ഉറക്കച്ചടവുമാറാതെ അടഞ്ഞു കിടക്കുന്ന കടകൾക്ക് മുന്നിൽ എരിയുന്ന ബീഡിക്കുറ്റിയിൽ തണുപ്പകറ്റുന്ന കാവൽക്കാർ. ആഘോഷങ്ങൾ അന്യമായ നഗരത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട തൊഴിലാളികൾ. ദീപാവലിയും ഗണപതിയും പുതുവർഷവും എല്ലാം അവർക്കന്യമാണ്. നഗരത്തിൻ്റെ ഊർജ പാനീയമായ കട്ടിംഗ് ചായ വിൽക്കുന്ന തെരുവോര കടകളിൽ തിരക്ക് കൂടിയിരിക്കുന്നു.

വൃശ്ചിക മാസത്തിൻ്റെ വ്രതശുദ്ധിയുമായി നഗര വീഥികളിൽ കറുപ്പണിഞ്ഞ് മാലയിട്ട് അയ്യപ്പ ഭകതർ. ക്ഷേത്രങ്ങളിൽ ശരണമന്ത്രങ്ങളുടെ അർച്ചനാലാപനം. ഓണാഘോഷങ്ങൾ കഴിഞ്ഞ് ക്ഷീണമകറ്റും മുമ്പ് നഗരത്തിന് ഇനി അയ്യപ്പപൂജകളുടെയും അയ്യപ്പൻ വിളക്കിൻ്റെയും ഉത്സവകാലം.

ഉത്സവങ്ങളും ആഘോഷങ്ങളും നഗര യാത്രയുടെ ഭാഗമാക്കിയ ആൾക്കൂട്ടങ്ങൾ. ഒരുക്കങ്ങളും ആവലാതികളുമില്ലാതെ വന്നു പോകുന്ന ആഘോഷങ്ങളിൽ അലിഞ്ഞുചേരുന്ന നഗര ജീവിതം.

ഫ്ലാറ്റുകളുടെ ബാൽക്കണികളിൽ ദീപാവലിയുടെ വെളിച്ചം അണഞ്ഞിട്ടില്ല. പുതുവർഷം വരെ പലയിടത്തും അത് കത്തി തെളിഞ്ഞു കൊണ്ടിരിക്കും. ദീപാവലി കഴിഞ്ഞ വിവരം അറിയാഞ്ഞിട്ടല്ല, രാവിലെ മുതൽ പാതിര വരെ നീളുന്ന അതിജീവനത്തിൻ്റെ നഗരപ്പാച്ചിലിൽ അവ അഴിച്ചു വയ്ക്കാനുള്ള സമയം കിട്ടാത്തതു കൊണ്ടാണ്.

തണുപ്പും വെയിലും മഴയും ഭേദമില്ലാതെ പതിവു തെറ്റിക്കാതെ വൈകിയോടുന്ന ലോക്കൽ ട്രെയിനുകൾ. 8.11, 9.13 എന്നൊക്കെ വണ്ടിയുടെ സമയം കാണുമ്പോൾ എത്ര കൃത്യത എന്ന് അന്തിച്ച് പോകുന്നവർക്ക് പ്ലാറ്റ്ഫോമിൽ എത്തുമ്പോൾ സത്യം ബോധ്യപ്പെടും. അഞ്ചും പത്തും മിനിട്ടല്ല, അര മണിക്കൂർ വരെ വൈകിയോടുന്നത് പതിവാക്കി മാറ്റിയ സബർബൻ സർവീസുകൾ. പരാതിയില്ലാതെ എല്ലാം സഹിക്കുന്ന മുംബൈ നഗരത്തിൻ്റെ സഹന ശക്തിയുടെ നേർക്കാഴ്ചകൾ.

പണ്ട് വണ്ടിയിൽ കയറിയാൽ ശീട്ട് പെട്ടി തുറന്ന് കളിയിൽ പരിസരം മറന്നിരുന്നവർ ഇപ്പോൾ മൊബൈലിൽ തല പൂഴ്ത്തി സോഷ്യൽ മീഡിയ ഗോസിപ്പിൽ പരിസരം മറക്കുന്നു. വണ്ടി ഓടുന്നതും നിൽക്കുന്നതും ആളുകൾ കയറുന്നതും ഇറങ്ങുന്നതും ഒന്നും അവരറിയുന്നില്ല.

തണുപ്പിൻ്റെ പ്ലാറ്റ്ഫോം കാഴ്ചകൾ കണ്ട് വർഷാവസാനത്തിൻ്റെ അവസാന നാളുകളിലെ തൻ്റെ പ്രയാണം തുടരുകയാണ് ലോക്കൽ ട്രെയിനുകൾ. അതിൽ ദുഃഖവും സന്തോഷവും ആകുലതയും ഉൽക്കണ്ഠയും പേറി ഒരു കൂട്ടം ഒറ്റക്കാൽ ജീവികൾ.

  • രാജൻ കിണറ്റിങ്കര

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM

Latest articles

യാത്രയുടെ സുരക്ഷയ്ക്ക് പുതിയ ഉറപ്പ്; മഹാരാഷ്ട്രയിൽ ആദ്യമായി എ.ആർ.എ.ഐ അംഗീകാരവുമായി പുണെയിലെ അജിൽ ഫൈബർടെക്

രാത്രിയാത്രകളിൽ ഉറക്കത്തിനൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന സ്ലീപ്പർ ബസുകൾ... യാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ മാനദണ്ഡങ്ങൾ... ഈ...

പദവികൾക്കപ്പുറം ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വം; വീണ്ടും അഭിഭാഷകവൃത്തിയിൽ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള

പൊതുജീവിതത്തിൽ പദവികൾ പലതും അലങ്കരിച്ചിട്ടും തന്റെ അടിസ്ഥാന നിലപാടുകളോടും പ്രവർത്തനമേഖലയോടും ആത്മബന്ധം പുലർത്തുന്ന വ്യക്തിത്വങ്ങൾ അപൂർവമാണ്. അത്തരത്തിൽ വിദ്യാർത്ഥി...

പൻവേലിൽ മലയാളികളുടെ ആവേശപ്പോര്; നവംബർ 22ന് വടംവലി മത്സരം

മലയാളി ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ സംഘടിപ്പിക്കുന്ന വടംവലി മത്സരം നവംബർ 22ന് നടക്കും....

സായി വിനായക് അയ്യപ്പ സേവാ സംഘത്തിന്റെ 20-ാമത് മണ്ഡല പൂജ നവംബർ 21-ന്

കല്യാൺ: സായി വിനായക് അയ്യപ്പ സേവാ സംഘത്തിന്റെ 20-ാമത് മണ്ഡല പൂജ മഹോത്സവം നവംബർ 21 ശനിയാഴ്ച കല്യാണിലെ...
spot_img

More like this