കർക്കടകവാവിനോടനുബന്ധിച്ച് നവി മുംബൈയിലെ വാഷി അയ്യപ്പ മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ബലിതർപ്പണത്തിൽ ഇരുനൂറോളം ഭക്തജനങ്ങൾ സായൂജ്യം തേടി. നവി മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പുലർച്ചെ മുതൽ തന്നെ ഭക്തരുടെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
തുടർന്ന് നടന്ന മഹാ മൃത്യുഞ്ജയ ഹോമത്തിലും ഭക്തർ പങ്കെടുത്തു.
രാമായണ മാസാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 11 രാവിലെ സമ്പൂർണ രാമായണ പാരായണം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ആഗസ്റ്റ് 16 വരെ എല്ലാ ദിവസവും ഭഗവതി സേവയും ഉണ്ടായിരിക്കും.
- സിനിമാ നടിയാകണമെന്ന മോഹവുമായി ഉയരം കൊണ്ട് ലോകം കീഴടക്കിയ മഹാരാഷ്ട്രക്കാരി
- പ്രാർഥിച്ചാൽ നീലത്താമര വിരിയുന്ന ക്ഷേത്രം (Video)
- നവി മുംബൈ ഇസ്കോൺ ക്ഷേത്രം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഖാർഘറിൽ ഗതാഗത മുന്നറിയിപ്പ്
- അണുശക്തിനഗറിലെ തിരുവാതിര ആഘോഷം
- ബോംബെ യോഗക്ഷേമ സഭ സുവർണ്ണ ജൂബിലി നിറവിൽ; വാർഷിക കുടുംബ സംഗമം ശ്രദ്ധേയമായി.