കേരളീയ സമാജം ഡോംബിവ്‌ലിയിലെ വനിതാ സംരംഭകരുടെ പ്രഥമ ഉത്പന്ന പ്രദർശനവും വില്പന മേളയും സെപ്റ്റംബർ 1-ന് സംഘടിപ്പിക്കും.
ഓണം സ്പെഷ്യൽ ഡിസ്‌കൗണ്ടുമായി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് മേളയിൽ വിൽപ്പനക്കായി ഉണ്ടായിരിക്കുക. കൂടാതെ മേളയിൽ പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുത്ത് ഭാഗ്യശാലികൾക്ക് ആകർഷകമായ നിരവധി സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
വീട്ടമ്മമാർക്ക് സ്വയം പര്യാപ്തത കൈവരിക്കാനും കേരളീയ സമാജത്തിലെ ഓരോ കുടുംബങ്ങളെയും ശക്തിപ്പെടുത്തുകയുമാണ് ഉദ്യമം ലക്ഷ്യമിടുന്നതെന്ന് ഭരണസമിതി അറിയിച്ചു.
സമാജം ഭരണസമിതി നടപ്പിലാക്കുന്ന വിവിധ പരിപാടികളിൽ പ്രധാനപ്പെട്ടതാണ് വനിതാ ബിസിനസ് സംരംഭങ്ങളുടെ പ്രദർശനവും വില്പന മേളയും.
സെപ്റ്റംബർ 1, ഞായറാഴ്ച്ച രാവിലെ 10.00 മണി മുതൽ പാണ്ടുരംഗവാടി മോഡൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന മേളയിൽ പ്രത്യേക ഡിസ്‌കൗണ്ടുകളും ഉണ്ടാകും.
മേളയിൽ ലഭ്യമായ വിവിധ പ്രൊഡക്ടുകൾ:
- നാടൻ ലഘു ഭക്ഷണങ്ങൾ
- മറ്റ് സ്നാക്ക്സ് ഐറ്റംസ്
- വിവിധ ഭക്ഷണ സാധനങ്ങൾ
- ഹാൻഡ് സ്റ്റിച്ച് ചെയ്ത വസ്ത്രങ്ങൾ
- ടി-ഷർട്ടുകൾ
- സാരി, ബ്ലൌസ് ഐറ്റംസ്
- മറ്റ് വിവിധ തരം വസ്ത്രങ്ങൾ
- ഇമിറ്റേഷൻ ഗോൾഡ് ആഭരണങ്ങൾ
- ഹാൻഡിക്രാഫ്റ്റ്
- വയർലെസ്സ് ഐറ്റംസ്
- പെയിന്റിംഗ്സ്
- ഹൌസ് ഹോൾഡ് ഐറ്റംസ്
- വെളിച്ചെണ്ണ
- കോക്കനട്ട് പൗഡർ
കൂടാതെ ഇൻവെസ്റ്റ്മെന്റ്, റിയൽ എസ്റ്റേറ്റ് ബ്രോക്കർ, ഹെൽത്ത് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്,കമ്പ്യൂട്ടർ ക്ലാസുകൾ തുടങ്ങിയ സേവനങ്ങളും മേളയിൽ ലഭ്യമായിരിക്കും.