ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യുണിയനിൽപെട്ട 3879 നമ്പർ ഉല്ലാസ്‌നഗർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 170 ആംമത് ജയന്തി ആഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ ഒന്നാം തിയതി വൈകിട്ട് അഞ്ച് മണിമുതൽ ഉല്ലാസ്‌നഗർ 2 ന്യൂ ടെലിഫോൺ എക്സ്ചേഞ്ച് ന് പുറകിലുള്ള ബി ജെ പി ജില്ലാ കാര്യാലയം ഹാളിൽ വെച്ച് വിവിധ പരിപാടികളോടെ നടത്തപെടുന്നു.ശാഖാ പ്രസിഡന്റ് ടി.മനോഹരൻ അദ്ധ്യക്ഷ വഹിക്കുന്ന ജയന്തി സമ്മേളനത്തിന്റെ ഉത്‌ഘാടനം ഉല്ലാസ്‌നഗർ എം.എൽ.എ.കുമാർ ഐലാനി നിർവഹിക്കും.ബി ജെ പി അദ്ധ്യക്ഷൻ പ്രദീപ് രാംചന്ദാനി,മുംബൈ താനെ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ ആശംസ പ്രസംഗം.ശ്രീനാരായണ മന്ദിര സമിതിയുടെ ഗുരുരത്‌നം മാസികയുടെ പത്രാധിപ സമിതി അംഗം വി.എൻ.പവിത്രൻ മുഖ്യപ്രഭാഷണം നടത്തും.സ്വാഗതം ശാഖാ സെക്രട്ടറി എസ്.രാമഭദ്രൻ കൃതജ്ഞത ശാഖാ വൈസ് പ്രസിഡന്റ് റ്റി.ടി.സാബു രേഖപ്പെടുത്തും തദവസരത്തിൽ എസ് എസ് സി & എച്ച് എസ് സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ശാഖാ അംഗങ്ങളുടെ കുട്ടികളെ ആദരിക്കുന്നതാണ് .വിവിധയിനം കലാപരിപാടികൾക്ക് ശേഷം മഹാപ്രസാദം ഉണ്ടായിരിക്കുന്നതാണെന്ന് ശാഖാ സെക്രട്ടറി എസ്.രാമഭദ്രൻ 9422574846 അറിയിച്ചു.
വസായ് ശാഖയിൽ ഗുരുജയന്തി ആഘോഷം.
വസായ് റോഡ്: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യുണിയനിൽപെട്ട 3880 നമ്പർ വസായ് ശാഖയോഗം,വനിതാസംഘം യുണിറ്റ്,വനിതാസംഘം മൈക്രോ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 170 ആംമത് ജയന്തി ആഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ ഒന്നാം തിയതി ശാഖായോഗം ഗുരുമന്ദിരത്തിൽ വെച്ച് നടത്തപ്പെടുന്നു.രാവിലെ ഒൻപത് മണിമുതൽ വിളക്ക് പൂജയോടെ തുടക്കം.വിശേഷാൽ പൂജകൾക്ക് ശേഷം ജയന്തി സമ്മേളനവും മുതിർന്ന വരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറും ഉച്ചയ്ക്ക് ചതയ സദ്യ ഉണ്ടായിരിക്കുമെന്ന് ശാഖാ സെക്രട്ടറി രമേശ് കാട്ടുങ്ങൽ 9049600968 അറിയിച്ചു.
- സിനിമാ നടിയാകണമെന്ന മോഹവുമായി ഉയരം കൊണ്ട് ലോകം കീഴടക്കിയ മഹാരാഷ്ട്രക്കാരി
- പ്രാർഥിച്ചാൽ നീലത്താമര വിരിയുന്ന ക്ഷേത്രം (Video)
- നവി മുംബൈ ഇസ്‌കോൺ ക്ഷേത്രം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഖാർഘറിൽ ഗതാഗത മുന്നറിയിപ്പ്
- അണുശക്തിനഗറിലെ തിരുവാതിര ആഘോഷം
- ബോംബെ യോഗക്ഷേമ സഭ സുവർണ്ണ ജൂബിലി നിറവിൽ; വാർഷിക കുടുംബ സംഗമം ശ്രദ്ധേയമായി.