റിംഗ് റോഡിലെ ടെക്സ്റ്റ് പ്ലാസോ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിലാണ് രഞ്ജിത്ത് ബാബു മരിച്ചത്. ബിസിനസ് ആവശ്യത്തിനായി സൂറത്തില്‍ എത്തിയ മലയാളി ലിഫ്റ്റ് അപകടത്തില്‍ മരിച്ചു. കോട്ടയം, കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു ആണ് മരിച്ചത്. 45 വയസ്സായിരുന്നു. ഭാര്യ സിതാര ലക്ഷ്മിയും കൂടെയുണ്ടായിരുന്നു.
ഗൾഫിലായിരുന്ന ദമ്പതികൾ ജന്മനാട്ടിൽ തിരിച്ചെത്തി ടെക്സ്റ്റയിൽ ബിസിനസ്സ് ആരംഭിക്കുന്നതിനായി വസ്ത്രങ്ങൾ എടുക്കാനായാണ് സൂറത്തിൽ എത്തിയത്. പത്തു വയസ്സും എട്ടു വയസ്സുമുള്ള രണ്ടു പെൺകുട്ടികൾ അടങ്ങുന്ന കുടുംബം തിരുവല്ലയിലാണ് താമസം
റിംഗ് റോഡിലെ ടെക്സ്റ്റ് പ്ലാസോ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിലാണ് രഞ്ജിത്ത് ബാബു മരിച്ചത്. ഇന്നലെ വൈകിട്ടാണ് ബിസിനസ് ആവശ്യത്തിനായി നാട്ടില്‍ നിന്ന് രഞ്ജിത്ത് ബാബു സൂറത്തില്‍ എത്തിയത്. ഹോട്ടലില്‍ മുറിയെടുത്ത ശേഷം സൂറത്ത് ടൗണിലേക്ക് പോകാന്‍ ഇറങ്ങവേയായിരുന്നു അപകടം സംഭവിച്ചത്. ഏഴാം നിലയിൽ നിന്ന് ലിഫ്റ്റിന്റെ വാതിൽ തുറന്ന് അകത്ത് കടക്കവെയാണ് താഴേക്ക് വീണ് ദാരുണാന്ത്യം സംഭവിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം സൂറത്ത് മെഡിക്കൽ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. സില്‍വാസയിലുള്ള ബന്ധു വഴിയാണ് അപകട വിവരം സൂറത്തിലെ കേരളം സമാജം പ്രവർത്തകർ അറിയുന്നതെന്ന് സെക്രട്ടറി ഷാജി ആന്റണി പറഞ്ഞു. ഉടനെ സമാജം പ്രവർത്തകർ ആശുപത്രിയിലെത്തിയാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പുര്‍ത്തിയാക്കിയത്. മൃതദേഹം മുംബൈ വഴി വിമാന മാർഗം നാട്ടിലേക്ക് കൊണ്ടുപോകും.
- സിനിമാ നടിയാകണമെന്ന മോഹവുമായി ഉയരം കൊണ്ട് ലോകം കീഴടക്കിയ മഹാരാഷ്ട്രക്കാരി
- പ്രാർഥിച്ചാൽ നീലത്താമര വിരിയുന്ന ക്ഷേത്രം (Video)
- നവി മുംബൈ ഇസ്‌കോൺ ക്ഷേത്രം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഖാർഘറിൽ ഗതാഗത മുന്നറിയിപ്പ്
- അണുശക്തിനഗറിലെ തിരുവാതിര ആഘോഷം
- ബോംബെ യോഗക്ഷേമ സഭ സുവർണ്ണ ജൂബിലി നിറവിൽ; വാർഷിക കുടുംബ സംഗമം ശ്രദ്ധേയമായി.