ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച വയനാടിനെ വീണ്ടെടുക്കാൻ കേരള സർക്കാർ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി മുംബൈ ആസ്ഥാനമായ മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കമ്പനി ഡയറക്ടർ റോണക് ഓലിക്കൽ മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക് കൈമാറി.
മുംബൈ മലയാളിയായ തോമസ് ഓലിക്കല്‍ നേതൃത്വം നൽകുന്ന മരിയൻ അപ്പാരൽ 2008 മുതല്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രനിർമാണ കമ്പനിയാണ്. മരിയന്‍ അപ്പാരലിൽ ജോലി ചെയ്യുന്ന 1,500ഓളം ജീവനക്കാരിൽ 95 ശതമാനവും സമീപ പ്രദേശങ്ങളില്‍ നിന്നുള്ള വനിതകളാണ്.
ഇസ്രയേൽ പോലീസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ പ്രമുഖ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് ഇസ്രയേലിൽ നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പ് പ്രകടിപ്പിച്ച് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.
രാജ്യാന്തര നിലവാരത്തില്‍ ഉല്‍പ്പാദനം സാധ്യമാകുന്ന സ്ഥാപനം വിദേശ രാജ്യങ്ങളിലേക്ക് സ്കൂൾ യൂണിഫോമുകള്‍, ആശുപത്രികളിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കുള്ള യൂണിഫോമുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വസ്ത്രങ്ങള്‍, കോട്ടുകള്‍, പോലീസ് യൂണിഫോമുകൾ തുടങ്ങിയവയും നിർമ്മിച്ചു നൽകുന്നു
- സിനിമാ നടിയാകണമെന്ന മോഹവുമായി ഉയരം കൊണ്ട് ലോകം കീഴടക്കിയ മഹാരാഷ്ട്രക്കാരി
- പ്രാർഥിച്ചാൽ നീലത്താമര വിരിയുന്ന ക്ഷേത്രം (Video)
- നവി മുംബൈ ഇസ്‌കോൺ ക്ഷേത്രം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഖാർഘറിൽ ഗതാഗത മുന്നറിയിപ്പ്
- അണുശക്തിനഗറിലെ തിരുവാതിര ആഘോഷം
- ബോംബെ യോഗക്ഷേമ സഭ സുവർണ്ണ ജൂബിലി നിറവിൽ; വാർഷിക കുടുംബ സംഗമം ശ്രദ്ധേയമായി.