മുംബൈ കല്യാൺ രൂപതയിലെ വൈദിക വിദ്യാർത്ഥിയായിരുന്ന ബ്രദർ നോയൽ ഫെലിക്സ് തെക്കേക്കരക്ക് ദാരുണാന്ത്യം. 29 വയസ്സായിരുന്നു.
സവാന്തവാടി എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെ സമീപത്തെ പുഴയിലേക്ക് കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ശക്തിയായ കാറ്റും മഴയുമുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം തൊട്ടടുത്ത നദിയിലെ ജലനിരപ്പ് കാണുവാൻ പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. പാലത്തിന്റെ മുകളിൽ നിൽക്കുമ്പോൾ കൈയ്യിലിരുന്ന കുട കാറ്റിന്റെ ശക്തിയിൽ പെടുകയും തുടർന്ന് ബാലൻസ് നഷ്ടപ്പെട്ട് നദിയിലേക്ക് വീഴുകയുമായിരുന്നു. മഴയുടെ ശക്തിയിൽ നല്ല ഒഴുക്കുള്ള സമയമായിരുന്നു. സംഭവമറിഞ്ഞ സമീപവാസികളും ജോലിക്കാരും ഓടിയെത്തി തിരച്ചിൽ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് നോയലിൻ്റെ മൃതദേഹം കണ്ടെടുത്തത്.
പോലീസ് നടപടികൾക്ക് ശേഷം ഭൗതിക ശരീരം മുംബൈയിലെത്തിക്കും. ശവ സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 4 ബുധനാഴ്ച രാവിലെ നടക്കും. രാവിലെ ഒമ്പത് മണിക്ക് സ്വഭവനത്തിൽ നിന്നും ശുശൂഷ ആരംഭിക്കും. 11 മണിക്ക് കല്യാൺ രൂപതാ അധ്യക്ഷൻ മാർ തോമസ് ഇലവനാൽ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ ശവസംസ്കാര കർമ്മങ്ങൾ നെരൂൾ ലിറ്റിൽ ഫ്‌ളവർ ഫോറോനാ പള്ളിയിൽ നടക്കും
ചങ്ങനാശ്ശേരി ഇട്ടിത്താനം തെക്കേക്കര ഭവനത്തിൽ ഫെലിക്സ് വർഗീസ് – ഷീബ ഫെലിക്സ് ദമ്പതികളുടെ മകനാണ് നോയൽ. സഹോദരി നാൻസി. കഴിഞ്ഞ 35 വർഷത്തോളമായി മുംബൈയിൽ സ്ഥിര താമസമാക്കിയിരിക്കുന്ന ഫെലിക്സ് ഐ ടി കമ്പനി ഉദ്യോഗസ്ഥനാണ്. മൾട്ടി നാഷണൽ കമ്പനിയിലെ ജോലി രാജി വച്ചാണ് കല്യാൺ രൂപതയുടെ സെമിനാരിയിൽ വൈദിക പഠനത്തിനായി ബ്രദർ നോയൽ ചേരുന്നത്.
- ശ്രീനാരായണ മന്ദിരസമിതി ഗുരുദർശനത്തിൽ സെമിനാർ നടത്തുന്നു
- താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു
- പഹൽഗാം ഭീകരാക്രമണം; നാളെ നായർ വെൽഫെയർ അസ്സോസിയേഷൻ അനുശോചന യോഗം
- മുംബൈ നാടകവേദി വീണ്ടും സജീവമാകുന്നു; സാരഥിയുടെ ‘കുട്ടിച്ചാത്തൻ’ ഏപ്രിൽ 27ന് അരങ്ങിലെത്തും
- ശ്രീനാരായണ ദർശനം പ്രമേയമായ ഹാർമണി ആൺവീൽഡ് മുംബൈ സർവകലാശാലയിൽ ഗവേഷണത്തിന്