ഫെറ്റർനിറ്റി മലയാളി കത്തോലിക്കിന്റെ പതിനെട്ടാമത് വാർഷിക പൊതുയോഗം നടന്നു. ഫാദർ ജെയ്‌സൺ ഫെർണാണ്ടസിന്റെ കാർമികത്വത്തിൽ ഫാത്തിമ സ്കൂൾ അങ്കണത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം പ്രസിഡന്റ് സണ്ണി സോളമന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു . ചടങ്ങിൽ സെന്റ് ഫ്രാൻസിസ് സേവിയർ ചർച്ച് പാരിഷ് പ്രീസ്റ്റ് ഫാദർ ജോൺ ഡിസിൽവ, വ്യവസായി ബാബു മാത്യു, സിസ്റ്റർ മാർഗരറ്റ്, തുടങ്ങിയവർ വിശിഷ്ടാതിഥികളിയിരുന്നു. അന്നാ മരിയാ, കെ എം കുഞ്ഞിമോൻ, ജെസ്സി അലക്‌സാണ്ടർ, വി എ തങ്കച്ചൻ എന്നിവരെ പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്തു.
അംബർനാഥ് എം എൽ എ ഡോ ബാലാജി കിണിക്കർ മുഖ്യാതിഥിയായിരുന്നു.
തുടർന്ന് പത്താം ക്ലാസ്സിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും പുരസ്കാരവും നൽകി അനുമോദിച്ചു.
അഞ്ചു നിർധനർക്ക് പലവക സമഗ്രഹികളും കുടയും നൽകി കൈത്താങ്ങായി. അബ്ദുൽ ഷെയ്ഖ് എം എൽ എ യാണ് ഇതിന്റെ ചിലവുകൾ വഹിച്ചത്.
തുടർന്ന് നടന്ന ഭരണസമിതിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സണ്ണി സോളമൻ, പ്രസിഡന്റ, സി ജെ ചെറിയാൻ വൈസ് പ്രസിഡന്റ്, ആൻസി ജോസഫ് സെക്രട്ടറി, മറിയ മാത്യു ജോയിന്റ് സെക്രട്ടറി, പി ഡി മൈക്കൾ ട്രഷറർ, കൂടാതെ മാനേജിങ് കമ്മിറ്റി അംഗങ്ങളായി ദീപ എഡ്വിൻ, പ്രഭ ആന്റണി, ലാറ്റി ഗബ്രിയേൽ, മേരി ചെറിയാൻ, കെ എം ജോർജ്, സുനിൽ ദാസ്, തുടങ്ങിയവരെ തിരഞ്ഞെടുത്തു.
തുടർന്ന് കലാപരിപാടികളും അരങ്ങേറി