പൂനെ മലയാളിയായ ബാങ്ക് ജീവനക്കാരൻ മുംബൈയിൽ ആത്മഹത്യ ചെയ്തു. 35 വയസുണ്ടായിരുന്ന അലക്സ് റെജിയാണ് ട്രാൻസ് ഹാർബറായ അടൽ സേതുവിൽ നിന്ന് ചാടി മരിച്ചത്.
ദേശസാത്കൃത ബാങ്കിൽ ജോലി ചെയ്തിരുന്ന പൂനെ സ്വദേശി അലക്‌സ് പാലത്തിൽ കാർ നിർത്തിയ ശേഷം കടലിൽ ചാടുകയായിരുന്നു. സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. നവാ-ഷെവ പോലീസ് ആണ് കേസ് വിവരം പുറത്ത് വിട്ടത്.
അലക്സ് കടുത്ത ജോലി സമ്മർദത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പോലീസിന് മൊഴി നൽകിയത്. എന്നാൽ, ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.
പൂനെ പിംപ്രിയിലാണ്അലക്സ് കുടുംബത്തോടൊപ്പം താമസിച്ചു വന്നിരുന്നത്. പിംപ്രി നിവാസിയായ അലക്‌സ് മുംബൈയിൽ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു .
ഭൗതിക ശരീരം മുംബൈയിലെ ജോൺ പിന്റോയുടെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സെപ്റ്റംബർ 5 വ്യാഴാഴ്ച 12:30ന് വീട്ടിലെ പ്രാർത്ഥനയും സെന്റ് മേരി യാക്കോബ സിറിയൻ ചർച്ചിലെ ശുശ്രുഷക്കും ശേഷം മുന്ന് മണിയോടു കൂടി ശവസംസ്കാരം നടത്തുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.